ബോളിവുഡ് നടൻ അമീർ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിയുകയാണെന്ന് അമീറിന്റെ വക്താവ് അറിയിച്ചു. താനുമായി സമ്പർക്കം വന്നവർ എല്ലാവരും ക്വാറന്റൈനിൽ പ്രവേശിക്കണമെന്നും തന്റെ ജീവനക്കാരോട് കൊവിഡ് ടെസ്റ്റ് നടത്താനും അദ്ദേഹം ആവശ്യപ്പെട്ടു.
രോഗം പൂർണമായും ഭേദമായ ശേഷം ഇപ്പോൾ ഷൂട്ട് നടക്കുന്ന ‘ലാൽ സിംഗ് ഛദ്ദ’ എന്ന ചിത്രത്തിൽ അദ്ദേഹം ഒപ്പം ചേരുമെന്ന് നടന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു.
Post Your Comments