
രാക്ഷസൻ എന്ന സിനിമയിലൂടെ മലയാളികൾക്കും പ്രിയങ്കരനായ നടനാണ് വിഷ്ണു വിശാൽ. ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയുമായി വിഷ്ണു പ്രണയത്തിലാണെന്ന വിവരം നേരെത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇരുവരും ഉടൻ വിവാഹം ചെയ്യുമെന്ന റിപ്പോർട്ടാണ് വരുന്നത്. വിഷ്ണു വിശാൽ തന്നെയാണ് വിവാഹ കാര്യം സ്ഥിരീകരിച്ചത്. വിഷ്ണു നായകനാകുന്ന ആരണ്യ എന്ന സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന പൊതുപരിപാടിയിലാണ് താരം വിവാഹം ഉടൻ ഉണ്ടാകുമെന്നും തീയതി അറിയിക്കാമെന്നും പറഞ്ഞത്.
https://www.instagram.com/p/CIsEZxcBxqh/?utm_source=ig_web_copy_link
ആരണ്യ എന്ന ദ്വിഭാഷ ചിത്രത്തിൽ റാണ ദഗുബതിയുടെ ഒപ്പമാണ് വിഷ്ണു വിശാൽ അഭിനയിക്കുന്നത്. ചടങ്ങിൽ റാണ ദഗുബതിയെക്കുറിച്ച് വാചാലനായ ശേഷമായിരുന്നു താരത്തിന്റെ വിവാഹവിശേഷം പങ്കുവയ്ക്കൽ. “എപ്പോഴും എനിക്ക് പിന്തുണ നൽകുന്ന ജ്വാലയ്ക്ക് നന്ദി പറയുന്നു, ഞാൻ ഉടനെ തെലുങ്കിന്റെ മരുമകനാകും. അതിൽ താൻ സന്തോഷവാനാണ്,” വിശാൽ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബർ ഏഴിന് 37-ാമത് ജന്മദിനം ആഘോഷിച്ച ജ്വാലയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് വിശാൽ വിവാഹനിശ്ചയ വിശേഷം പങ്കുവച്ചിരുന്നു. അതിനു മുന്നേ, താൻ ഡേറ്റിങ്ങിലാണെന്നും തീയതി നിശ്ചയിച്ച് വിവാഹത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുമ്പോൾ അറിയിക്കാമെന്നും ജ്വാല ഗുട്ട ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
രണ്ടു പേരുടെയും രണ്ടാം വിവാഹമാണിത്. രജനി നടരാജ് എന്ന വസ്ത്രാലങ്കാരകയെ വിവാഹം ചെയ്ത വിഷ്ണു വിശാൽ ഏഴ് വർഷത്തിനുശേഷം 2018 ലാണ് ബന്ധം പിരിഞ്ഞത്. ജ്വാല ബാഡ്മിന്റൺ താരം ചേതൻ ആനന്ദുമായി ആറു വർഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് പിരിഞ്ഞത്.
Post Your Comments