
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളത്തിന്റെ മഹാ നടന്‍ തിലകനെക്കുറിച്ച് താന്‍ നടത്തിയ പരാമര്‍ശത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഒരു ടിവി ചാനല്‍ അഭിമുഖത്തിലായിരുന്നു ഭൂതകാല അനുഭവം സത്യന്‍ അന്തിക്കാട് പങ്കുവച്ചത്.
തിലകന്റെ വാക്കുകള്‍
“ആട്ടിന്‍ തോലിട്ട ചെന്നായ് ആണ് തിലകന്‍ ചേട്ടന്‍ എന്ന് ഞാന്‍ പറഞ്ഞതായിട്ടായിരുന്നു അന്നത്തെ വിവാദം. പക്ഷേ ഞാന്‍ അന്ന് പറഞ്ഞത്. ‘ചെന്നായ തോലിട്ട ആട്ടിന്‍ കുട്ടിയാണ് തിലകന്‍ ചേട്ടന്‍’ എന്നായിരുന്നു. ചിലര്‍ അതിനെ മറ്റൊരു രീതിയില്‍ വളച്ചൊടിക്കുകയായിരുന്നു. അത് തിലകന്‍ ചേട്ടനെ ഞാന്‍ പ്രശംസിച്ചതാണ്. അത് നേരിട്ട് സംസാരിക്കുമ്പോള്‍ ഞാന്‍ പറയാറുള്ളതാണ്. പുലിയുടെ ഭാവത്തില്‍ നടക്കുന്ന ഒരു മാന്‍കുട്ടിയെ പോലെ മനസ്സുള്ള ആളാണ് തിലകന്‍ ചേട്ടന്‍. ഞാന്‍ അത് തിലകന്‍ ചേട്ടനെ അംഗീകരിച്ചു കൊണ്ടാണ് പറഞ്ഞത്. അദ്ദേഹം പുറമേ കാണുന്ന രീതിയിലുള്ള ഭീകരന്‍ ഒന്നുമായിരുന്നില്ല. ഒരു പത്ത് മിനിറ്റ് കൊണ്ട് എന്തെങ്കിലും പറഞ്ഞാല്‍ കരയിപ്പിക്കാന്‍ കഴിയുന്ന ഒരു നല്ല മനസ്സിന് ഉടമയായിരുന്നു. പക്ഷേ വളരെ പെട്ടെന്ന്‍ പ്രകോപിതനാകുകയും, വൈകാരികമായി പ്രതികരിക്കുകയും ചെയ്യുന്ന ഒരാളാണ്. അത് ഞാന്‍ ഒരിക്കലും മോശമായ രീതിയില്‍ അല്ല പരാമര്‍ശിച്ചത്. ‘ചെന്നായ തോലിട്ട ആട്ടിന്‍ കുട്ടിയാണ്’ എന്നാണ് പറഞ്ഞത്. അത് പോലും തിലകന്‍ ചേട്ടന്‍ തെറ്റിദ്ധരിക്കും. പക്ഷേ തിലകന്‍ ചേട്ടന്റെ കയ്യില്‍ നിന്ന് അതിന്റെ പേരില്‍ രണ്ടു തല്ല് വാങ്ങിയാലും എനിക്ക് പ്രശ്നമൊന്നുമുണ്ടാകില്ല”. സത്യന്‍ അന്തിക്കാട് പറയുന്നു.
Post Your Comments