പ്രേഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്ത് പൂർണിമയുടേത്. ഇരുവരും തങ്ങളുടെ കുടുംബവിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. മകൾ പ്രാർത്ഥനയും സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ ചിത്രങ്ങളും ഡബ്സ് മാഷ് വീഡിയോകളും പ്രാർത്ഥന പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ പ്രാർത്ഥന പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാവുന്നത്.
പുത്തൻ ഹെയർ സ്റ്റൈലിലുള്ള ചിത്രങ്ങളാണ് പ്രാർത്ഥന ഷെയർ ചെയ്തിരിക്കുന്നത്.ഗായിക എന്ന നിലയിലും ശ്രദ്ധേയയാണ് പ്രാർത്ഥന. അടുത്തിടെ ഹിന്ദിയിലും പ്രാർത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്രെ’ എന്ന പാട്ടാണ് പ്രാർത്ഥന പാടിയത്. ഗോവിന്ദ് വസന്തയാണ് പാട്ടിന്റെ സംഗീതസംവിധായകൻ.
https://www.instagram.com/p/CMulpEqpZp1/?utm_source=ig_web_copy_link
ഹിന്ദിയിൽ ആദ്യമായി പാടിയ പ്രാർത്ഥനയ്ക്ക് അഭിനന്ദനങ്ങളുമായി പൃഥ്വിരാജും എത്തിയിരുന്നു. “എന്ത് മനോഹരമായ പാട്ടാണ് പാത്തു! ബിജോയ് നമ്പ്യാർ, ഗോവിന്ദ് വസന്ത, ‘തായ്ഷി’ന്റെ മുഴുവൻ സംഘാംഗങ്ങൾക്കും എല്ലാ ആശംസകളും. നിങ്ങൾക്കായി ഒരു പാട്ട് ഇതാ… പ്രാർത്ഥന ഇന്ദ്രജിത്തിന്റെ രേ ബാവ്രെ” എന്നാണ് പൃഥ്വി കുറിച്ചത്.
ഹെലന്റെ തമിഴ് റീമേക്ക് ചിത്രത്തിലും പ്രാർത്ഥന ഗാനം ആലപിച്ചിരുന്നു. ഈ ഗാനവും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയിരുന്നു.
Post Your Comments