
സെലിബ്രിറ്റികളെ പോലെതന്നെ ആരാധകരുള്ളവരാണ് അവരുടെ മക്കളും. അത്തരത്തിൽ മലയാളത്തിൽ നിരവധി ആരാധകരുള്ള താര പുത്രിയാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ അപൂർവമായി മാത്രമേ മീനാക്ഷി തന്റെ ചിത്രങ്ങൾ പങ്കുവെയ്ക്കാറുള്ളു. എങ്കിലും നിരവധിപേരാണ് താര പുത്രിയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഇപ്പോഴിതാ മീനാക്ഷിയ്ക്ക് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് നടി നമിത പ്രമോദ്.
മീനാക്ഷിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് നമിത. തന്റെ പ്രിയ കൂട്ടുകാരിയുടെ ആശംസകൾക്ക് മീനാക്ഷി നന്ദിയും പറഞ്ഞിട്ടുണ്ട്. നമിതയ്ക്കു പുറമേ മറ്റൊരു താരപുത്രി കൂടി മീനാക്ഷിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്. നടി ചിപ്പിയുടെയും സംവിധായകൻ രഞ്ജിത്തിന്റേയും മകൾ അവന്തിക രഞ്ജിത്താണ് മീനാക്ഷിയുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആശംസ നേർന്നത്.
https://www.instagram.com/p/CMu0m66pHQD/?utm_source=ig_web_copy_link
അടുത്തിടെ നാദിർഷായുടെ മകൾ ആയിഷായുടെ വിവാഹ ചടങ്ങുകളിൽ മീനാക്ഷി ദിലീപിനൊപ്പം പങ്കെടുത്തിരുന്നു. മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ആയിഷയുടെ വിവാഹത്തിനു മുൻപായി നടന്ന സംഗീത രാവിൽ നടി നമിത പ്രമോദിനും മറ്റു കൂട്ടുകാർക്കുമൊപ്പം ഡാൻസ് ചെയ്ത വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Post Your Comments