ഇത്തവണത്തെ മികച്ച സിനിമക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയ്ക്കായിരുന്നു. ഇപ്പോഴിതാ സിനിമയെ വിശേഷിപ്പിച്ച് ജൂറി അംഗം സന്ദീപ് പാമ്പള്ളി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്.
മരക്കാര്‍ എന്ന സിനിമ മലയാളത്തിന്റെ ബാഹുബലിയെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാമെന്ന് സന്ദീപ് പറയുന്നു. മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദേശീയ അവാര്‍ഡ് നിര്‍ണയത്തില്‍ മലയാളം ഉള്‍പ്പെടെ ഭാഷാ ചിത്രങ്ങള്‍ പരിഗണിച്ച സൗത്ത് വണ്‍ ജൂറിയിലായിരുന്നു സംവിധായകന് സന്ദീപ് പാമ്പള്ളി.
സന്ദീപ് പാമ്പള്ളിയുടെ വാക്കുകൾ
”ദേശീയ പുരസ്കാരത്തിലെ മറ്റ് പാനലുകളില്‍ വെച്ച് ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍ ലഭിച്ചത് സൗത്ത് പാനലിനാണ്. കണ്ട മലയാള സിനിമകളില്‍ പകുതി എണ്ണം മാത്രമാണ് മത്സരത്തിനുള്ള നിലവാരം പുലര്‍ത്തിയിരുന്നത്. ബാക്കിയുള്ള സിനിമകളൊക്കെ വെറുതെ അയക്കുന്നതായിട്ടാണ് ഞങ്ങള്‍ക്ക് തോന്നിയത്. അത് അവരുടെ ആഗ്രഹത്തിന് അവര്‍ അയച്ചതായിരിക്കാമെന്നും സന്ദീപ്. മലയാളം തമിഴ് ഭാഷകളിലെ എല്ലാ സിനിമകളും ഞങ്ങളാണ് തിരഞ്ഞെടുത്ത് അന്തിമ റൗണ്ടിലേക്ക് പറഞ്ഞയച്ചത്. പ്രാഥമിക തിരഞ്ഞെടുപ്പിന് ശേഷം ഏകദേശം 110 സിനിമകളാണ് നമ്മുടെ മുന്നില്‍ വന്നത്. 110 സിനിമകളും ഞങ്ങള്‍ പൂര്‍ണ്ണമായി കാണുകയും വിലയിരുത്തുകയും ചെയ്തു. ഞങ്ങള്‍ അഞ്ച് പേര് അടങ്ങുന്ന ഒരു ജൂറിയായിരുന്നു ഉണ്ടായിരുന്നത്. ഇടക്കാലത്ത് അവാര്‍ഡ് സിനിമകള്‍ എന്ന് പറഞ്ഞ് ചില സിനിമകളെ മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. കാരണം നല്ല വിഷയങ്ങള്‍ പ്രേക്ഷകര്‍ക്ക് മനസിലാകുന്ന രീതിയിലും, സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിലുള്ള എല്ലാ സിനിമകളും മത്സരത്തിന് അര്‍ഹമാണ്. ഫൈനല്‍ ജൂറി എടുത്തിരിക്കുന്ന തീരുമാനങ്ങളും നല്ലതായാണ് തോന്നിയത്” സന്ദീപ് പറയുന്നു.
മേയ് 13നാണ് മരക്കാര്‍ തിയറ്ററുകളിലെത്തുക. സ്പെഷ്യല്‍ ഇഫക്ട്സ് കാറ്റഗറിയില്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനും മരക്കാറിലൂടെ ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.
Post Your Comments