അടുത്തിടയിൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെട്ട സെലിബ്രിറ്റിയായിരുന്നു ബോളിവുഡ് നടി കങ്കണ റണാവത്ത്. ഫെബ്രുവരി 9 ന് കങ്കണ റണാവത്ത് തന്റെ ട്വിറ്ററിൽ കുറിച്ച ഒരു പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ”തന്റത്ര കഴിവുള്ള ഒരു നടി ഈ പ്രപഞ്ചത്തില്‍ തന്നെയില്ല എന്നായിരുന്നു കങ്കണയുടെ വാക്കുകള്‍. ഒരു അഭിനേത്രി എന്ന നിലയില്‍ ഞാന്‍ ചെയ്യുന്നത്രയും റേഞ്ച് നിലവില്‍ ലോകത്ത് മറ്റൊരു നടിയ്ക്കുമില്ല. മെറില്‍ സ്ട്രീപ്പിനെ പോലെ പല തലങ്ങളിലുള്ള കഥാപാത്രത്തെ അനായാസമായി അഭിനയിക്കാന്‍ എനിക്ക് കഴിയും. ഗാല്‍ ഗോദത്തിനെ പോലെ ആക്ഷനും ഗ്ലാമറും ചെയ്യാന്‍ എനിയ്ക്ക് സാധിയ്ക്കും” എന്നായിരുന്നു കങ്കണയുടെ കുറിപ്പ്.
എന്നാൽ താരത്തിന്റെ സ്വയം പ്രശംസയെ പരിഹസിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. പക്ഷെ തന്റെ അവകാശവാദങ്ങൾ വെറുതെയായിരുന്നില്ല എന്ന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വീണ്ടും നേടിക്കൊണ്ട് തെളിയിച്ചിരിക്കുകയാണ് കങ്കണ.
മികച്ച സഹനടിക്കുള്ള 2008 ലെ അവാർഡോടുകൂടി 4 ദേശീയ പുരസ്‌കാരങ്ങളാണ് കങ്കണ ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ നടിമാരിൽ ഏറ്റവുമധികം ദേശീയ പുരസ്കാരം നേടിയവരിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ കങ്കണ. പാതി വഴിയിൽ സംവിധായകനുമായി വഴക്കുണ്ടായപ്പോൾ ആ ജോലി കൂടി ഏറ്റെടുത്തു കങ്കണ പൂർത്തിയാക്കിയ ചിത്രമാണു ഝാൻസി റാണിയുടെ കഥയുമായെത്തിയ മണികർണിക. ദേശീയ കബഡി താരത്തിൽ നിന്നു വീട്ടമ്മയിലേക്കും റെയിൽവേ ക്ലാർക്കിലേക്കും ഒതുങ്ങിയ ജയ നിഗത്തിന്റെ മത്സരവേദിയിലേക്കുള്ള തിരിച്ചുവരവിന്റെ കഥ പറയുന്നു പംഗ. രാജ്ഞിയായും കബഡി താരമായും തിളങ്ങിയതിനാണ് ഇത്തവണത്തെ അവാർഡ്.
അതേസമയം കങ്കണയ്ക്ക് ലഭിച്ച അംഗീകാരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും നിരവധിപേർ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
Post Your Comments