BollywoodGeneralLatest NewsMovie GossipsNEWS

എന്നെ കുറ്റപ്പെടുത്തുന്നവരോട് സത്യം ഇതാണ്; സുശാന്തുമായി വേർപിരിഞ്ഞതിനെക്കുറിച്ച് മുൻകാമുകി അങ്കിത

സുശാന്തുമായി വേർപിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി മുൻകാമുകി അങ്കിത

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിൽ നിരന്തരം വേട്ടയാടപ്പെടുകയാണ് നടി അങ്കിത ലോഖണ്ഡെ. സുശാന്ത് സിംഗ് രാജ്പുതിന്‍റെ മുൻ കാമുകിയാണ് അങ്കിത. സുശാന്തിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് അങ്കിത രംഗത്തെത്തിയിരുന്നു. അങ്കിതയ്ക്ക് പിന്തുണ നൽകിയവർ തന്നെയാണ് താരത്തെ ഇപ്പോൾ കടന്നാക്രമിക്കുന്നത്. താരത്തിന് നേരെ സോഷ്യൽ മീഡിയയിൽ വലിയ തോതിലാണ് സൈബർ ആക്രമണം നടത്തുന്നത്.

ഇപ്പോഴിതാ സുശാന്തുമായി വേർപിരിയാനുണ്ടായ കാരണവും അതിന് ശേഷമുള്ള തന്റെ മാനസികാവസ്ഥയെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് അങ്കിത. തന്റെ ജീവിതം അവസാനിപ്പിക്കാൻ വരെ തീരുമാനിച്ചിരുന്നുവെന്നാണ് അങ്കിതയുടെ വെളിപ്പെടുത്തൽ.

അങ്കിതയുടെ വാക്കുകൾ

“സുശാന്തിനെ ഞാൻ ഉപേക്ഷിച്ചുവെന്ന് പറഞ്ഞ് ഇന്ന് എല്ലാവരും എന്നെ ആക്രമിക്കുന്നു. നിങ്ങൾ‌ക്കെങ്ങനെയറിയാം അതാണ് സത്യമെന്ന്. ആരെങ്കിലും എൻ‌റെ ഭാ​ഗം ചിന്തിച്ചുവോ? ഞാൻ ആരേയും കുറ്റപ്പെടുത്തുന്നില്ല. സുശാന്ത് അവൻ അവന് വേണ്ടത് എന്താണെന്ന് വ്യക്തമാക്കി. അവന് കരിയറുമായി മുന്നോട്ട് പോകണമായിരുന്നു. അവൻ അവന്റെ കരിയറുമായി മുന്നോട്ട് പോയി. പക്ഷേ ഒരു രണ്ടര വർഷക്കാലം ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് ഞാൻ‌ കടന്ന് പോയത്.

ജോലി ചെയ്യാനുള്ള മാനസികാവസ്ഥ എനിക്കുണ്ടായിരുന്നില്ല. ഭയങ്കര പ്രയാസമേറിയ സമയമായിരുന്നു അത്. എന്റെ കുടുംബം എനിക്കൊപ്പം നിന്നു. എന്റെ ജീവിതം അവസാനിച്ചു, ഞാൻ അവസാനിച്ചു….അതിന് ശേഷം എന്ത് ചെയ്യണമെന്ന്‌ എനിക്ക് അറിയില്ലായിരുന്നു. ഇപ്പോഴും ഞാൻ ആരേയും കുറ്റപ്പെടുത്തുകയല്ല. അവൻ അവന്റെ വഴി തിരഞ്ഞെടുത്തു. പക്ഷേ എന്റെ വഴി വേറെയായിരുന്നു. ഞാൻ സ്നേഹത്തിന് വേണ്ടിയാണ് ആ​ഗ്രഹിച്ചത്. പക്ഷേ ഇത് അവന്റെ ജീവിതമാണ് , പോവാനുള്ള എല്ലാ അവകാശവും ഞാനവന് നൽകിയിരുന്നു. സുശാന്തിനായി പല ചിത്രങ്ങളും താൻ ഉപേക്ഷിച്ചിരുന്നുവെന്നും സുശാന്തിന് നല്ലത് വരണമെന്ന് മാത്രമാണ് താൻ ആ​ഗ്രഹിച്ചിരുന്നതെന്നും” അങ്കിത പറയുന്നു.

പവിത്ര റിഷ്ത എന്ന പരമ്പരയിൽ ഒന്നിച്ച് വേഷമിടുന്നതോടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. 2016 ലാണ് അങ്കിതയും സുശാന്തും വേർപിരിയുന്നത്. അടുത്തിടയിൽ വികക്കി ജെയിൻ എന്നയാളുമായി പ്രണയത്തിലാണെന്ന് അങ്കിത വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button