മലയാള സിനിമ പ്രേക്ഷകർക്കിടയിൽ പ്രശംസ പിടിച്ചുപറ്റിയ വൻ ഹിറ്റായ ചിത്രമാണ് ഡയമണ്ട് നെക്ലേസ്. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ ഫഹദ് ഫാസിൽ, സംവൃത സുനിൽ, ഗൗതമി, അനുശ്രീ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. നിരവധി പ്രശംസ പിടിച്ചുപറ്റിയ ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് നടി മംമ്ത മോഹൻദാസ്.
ചിത്രത്തിൽ സംവൃത സുനില്‍ അവതരിപ്പിച്ച അമ്മു എന്ന കഥാപാത്രം മംമ്തയുടെ ജീവിതമാണ് പറഞ്ഞതത്രേ. നടി മംമ്ത മോഹന്‍ദാസിന്റെ യഥാര്‍ഥ ജീവിതത്തില്‍ നിന്നുള്ള പ്രചോദനം ഉള്‍കൊണ്ടാണ് ഈ കഥാപാത്രം ജനിച്ചതെന്ന് പറയുകയാണ് നടിയിപ്പോള്‍. എന്റെ അഭിമുഖം കണ്ട് പ്രചോദിതനായിട്ടാണ് ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലെ അമ്മു എന്ന കഥാപാത്രം ഒരുക്കിയതെന്ന് പറഞ്ഞിരുന്നു. എന്നെയും ഏറ്റവും പ്രചോദിപ്പിച്ച കഥാപാത്രമാണ് അത്.
ലാല്‍ ജോസിന്റെ പുതിയ പടത്തില്‍ നായികയായി അഭിനയിക്കുന്നതിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയ വേളയിലാണ് മംമ്ത മനസ് തുറന്നത്. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യണമെന്ന ആഗ്രഹം ഇപ്പോള്‍ സാധിച്ചു. മ്യാവൂ എന്ന ചിത്രത്തിൻ്റെ തിരക്കിലാണ് ഇരുവരും.
Post Your Comments