2019ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയായി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിൻ്റെ സിംഹത്തെ തിരഞ്ഞെടുത്തു. മികച്ച നടനുള്ള അവാർഡ് മനോജ് വാജ്പേയും ധനുഷും പങ്കിട്ടെടുത്തു. മണികർണികയിലെ അഭിനയത്തിന് കങ്കണ റണാവത്തിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി സിക്കിമിനെ തെരഞ്ഞെടുത്തു. മലയാളത്തിൽ നിന്നും 65 സിനിമകളാണ് മത്സരിച്ചത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട്, ആഷിഖ് അബുവിന്റെ വൈറസ് തുടങ്ങിയ സിനിമകള്‍ അടക്കം 17 മലയാള ചിത്രങ്ങളാണ് അന്തിമ റൗണ്ടില്‍ വന്നത്.
ഫീച്ചർ വിഭാഗം:
പ്രത്യേക പരാമർശം: ബിരിയാണി (മലയാളം, സംവിധാനം: സജിൻ ബാബു)
മികച്ച മലയാള ചിത്രം: കള്ളനോട്ടം (രാഹുൽ റിജി നായർ)
മികച്ച തമിഴ് സിനിമ: അസുരൻ
മേക്കപ്പ്: (ഹെലൻ)
മികച്ച നൃത്തസംവിധാനം: രാജു സുന്ദരം
മികച്ച സ്പെഷ്യൽ എഫക്ട്സ്: സിദ്ധാർത്ഥ് പ്രിയദർശൻ (മരക്കാർ അരബിക്കടലിൻ്റെ സിംഹം)
മികച്ച വസ്ത്രാലങ്കരം: സുജിത് സുന്ദർ (മരക്കാർ അരബിക്കടലിൻ്റെ സിംഹം)
മികച്ച ഗാനരചന: പ്രഭാവർമ (കോളാമ്പി)
മികച്ച പണിയ സിനിമ: കെഞ്ചിറ
മികച്ച ഛായാഗ്രാഫകൻ: ഗിരീഷ് ഗംഗാധരൻ (ജല്ലിക്കട്ട്)
മികച്ച സഹനടൻ: വിജയ് സേതുപതി (സൂപ്പർ ഡിലക്സ്)
മികച്ച നടൻ: മനോജ് വാജപേയ്, ധനുഷ് (അസുരൻ)
മികച്ച നടി: കങ്കണ റണാവത്ത് (മണികർണിക)
മികച്ച സഹനടി: പല്ലവി ജോഷി
മികച്ച സിനിമ: മരക്കാർ അറബിക്കടലിൻ്റെ സിംഹം
നോൺഫീച്ചർ വിഭാഗം:
മികച്ച ചലച്ചിത്ര ഗ്രന്ഥം: സഞ്ജയ് സൂരിയുടെ പുസ്തകം
മികച്ച നിരൂപണം: സോഹിനി ചതോപധ്യായ
പ്രത്യേക പരാമർശം: അശോക് റാണെ, പി പി രാമദാസനായിഡു
മികച്ച വിവരണം(കഥേതര വിഭാഗം): ഡേവിഡ് അറ്റൻബറോ
മികച്ച കുടുംബ ചിത്രം: ഒരു പാതിരാ സ്വപ്നം പോലെ (മലയാളം) സംവിധാനം: ശരൺ വേണു ഗോപാൽ
മികച്ച വിദ്യാഭ്യാസ സിനിമ: ആപ്പിൾസ് ആൻഡ് ഓറഞ്ചസ്
മികച്ച പാരിസ്ഥിതിക ചിത്രം: ദ സ്റ്റോർക് സേവിയേഴ്സ്
മികച്ച ഛായാഗ്രഹണം: സവിത സിങ് (സൊൺസി)
Post Your Comments