ചെറിയ വേഷങ്ങളിലൂടെയാണ് ജോജു ജോര്‍ജ്ജ് എന്ന നടന്‍ സിനിമയില്‍ തന്റെ ജൈത്ര യാത്ര തുടങ്ങിയത്. ഇന്ന് മലയാള സിനിമയിലെ നായകനെന്ന നിലയില്‍ കയ്യടി നേടുന്ന ജോജു ജോര്‍ജ്ജിനെ വച്ച് നിരവധി ചിത്രങ്ങളാണ് പുതിയ തലമുറയിലെ സിനിമാക്കാര്‍ പ്ലാന്‍ ചെയ്യുന്നത്. സിനിമ കയറി വട്ടായ ഭൂതകാല ഓര്‍മ്മകളെക്കുറിച്ചും, അന്ന് തന്റെ സിനിമാ പ്രാന്ത് ചികിത്സിച്ച ഡോക്ടര്‍ തന്നോട് പറഞ്ഞ വാചകത്തെക്കുറിച്ചും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ മനസ്സ് തുറക്കുകയാണ് ജോജു ജോര്‍ജ്ജ്
ജോജു ജോര്‍ജ്ജിന്റെ വാക്കുകള്‍
“പത്തു വര്‍ഷം ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടും, എട്ടു വര്‍ഷം ചെറിയ വേഷങ്ങളും ചെയ്തു നടന്ന ആളാണ് ഞാന്‍. ‘നാളെ നാളെ’ എന്ന പ്രതീക്ഷയായിരുന്നു എന്നെ സിനിമയില്‍ പിടിച്ചു നിര്‍ത്തിയത്. എന്റെ ഏറ്റവും അടുത്ത ഒരാള്‍ എന്നെ സൈക്കാർട്ടിസ്റ്റിൻ്റെ അടുത്ത് വരെ കൊണ്ട് പോയിട്ടുണ്ട്. എനിക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു അത്. ഡയലോഗ് പോലും പറയാന്‍ കഴിയുന്നില്ല. ആകെ മരവിച്ച നിമിഷങ്ങള്‍. അന്ന് ഡോക്ടര്‍ പറഞ്ഞത്. ‘സിനിമ തലയില്‍ കയറിയ ഇവന്‍ കൈവിട്ടു പോയി, ഒന്നുകില്‍ ഇവന്‍ സിനിമ കൊണ്ടു നന്നാവും അല്ലെങ്കില്‍ നശിക്കും’ അങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് ഇവിടെ വരെ എത്തി നില്‍ക്കുമ്പോള്‍ ആ സന്ദര്‍ഭങ്ങളൊക്കെ ഞാന്‍ വീണ്ടും ഓര്‍ക്കും. അതൊക്കെ സിനിമയില്‍ എന്തെങ്കിലുമൊക്കെ ആകണമെന്നുള്ള ആവേശം കൂടിയായിരുന്നു”. ജോജു ജോര്‍ജ്ജ് പറയുന്നു.
Post Your Comments