മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ എന്ന് വിളിക്കുന്ന മമ്മൂട്ടിയില്‍ നിന്നും മോഹന്‍ലാലില്‍ നിന്നും നിരവധി കാര്യങ്ങള്‍ ഒരു നടി എന്ന നിലയില്‍ തനിക്ക് പഠിക്കാന്‍ കഴിഞ്ഞുവെന്നും മമ്മൂട്ടി ചെയ്യുന്നത് കണ്ടാണ് തലേദിവസം തന്നെ സ്ക്രിപ്റ്റ് കാണാ പാഠം പഠിക്കുന്ന ശൈലി താനും രൂപപ്പെടുത്തിയതെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ആശ ശരത് പറയുന്നു.
ആശ ശരത്തിന്റെ വാക്കുകള്‍
“ഇവരുടെയൊക്കെ ഡെഡിക്കേഷന് മുന്പില് നമ്മളൊന്നും ഒന്നുമല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു ദിവസം ഹോട്ടലില്‍ നിന്ന് ലൊക്കേഷന്‍ കഴിഞ്ഞു ഇറങ്ങുമ്പോള്‍ മമ്മുക്കയുടെ കയ്യില്‍ രണ്ടു പേപ്പര്‍ കണ്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു ഇതെന്താണ്? അപ്പോള്‍ മമ്മുക്ക പറഞ്ഞു. ‘നാളത്തേക്കുള്ള സ്ക്രിപ്റ്റ് ആണെന്ന്. ശരിക്കും ഞെട്ടി. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഇത്രയും വലിയ ഒരു നടന് നാളത്തെ സീന്‍ ഇന്ന് വായിച്ചു നോക്കുന്നു എന്ന് പറയുമ്പോള്‍ ആ ഡെഡിക്കേഷന് മുന്പില് നമ്മള് നമസ്കരിച്ചേ പറ്റൂ. പിന്നീട് ഞാന്‍ പറയുമായിരുന്നു. ‘എനിക്കും തരണം സ്ക്രിപ്റ്റ്. എനിക്കും തലേ ദിവസം വായിച്ചു പഠിക്കണം’ എന്നൊക്കെ. അങ്ങനെയുള്ള ഒരുപാട് കാര്യങ്ങള്‍ നമുക്ക് ഇവരില്‍ നിന്ന് പഠിക്കാനുണ്ട്. അത് പോലെ ഒന്നാണ് കൃത്യനിഷ്ഠ. ലാലേട്ടനെയൊക്കെ സംബന്ധിച്ച് പറയുകയാണെങ്കില്‍ നമ്മള് ചിലപ്പോള്‍ ഏഴു മണി എന്ന് പറഞ്ഞാല്‍ ഏഴേ കാല് ആകും. ലാലേട്ടനൊക്കെ 6:55 അവിടെ എത്തിയിട്ടുണ്ടാകും. അങ്ങനെ ഇവരില്‍ നിന്നൊക്കെ പഠിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്”. ആശാ ശരത് പറയുന്നു.
Post Your Comments