CinemaLatest NewsMollywoodNEWS

60 രൂപ വിലയുള്ള തുണിയില്‍ മമ്മൂക്കയ്ക്ക് ഷര്‍ട്ട് തയ്ച്ചിട്ടുണ്ട്, ബ്രാൻഡുകൾ വേണമെന്ന് പിടിവാശിയില്ല; സമീറ സനീഷ്

മലയാള സിനിമാ രംഗത്തെ ഏറ്റവും തിരക്കേറിയ കോസ്റ്റിയൂം ഡിസൈനറാണ് സമീറ സനീഷ്. 2009 ല്‍ കേരള കഫെ എന്ന ചിത്രത്തില്‍ വസ്ത്രാലങ്കാരം ചെയ്താണ് സമീറ സനീഷ് സിനിമയിലേക്ക് എത്തിയത്. ഇപ്പോൾ മെഗാസ്റ്റാർ മമ്മൂട്ടിക്ക് വസ്ത്രങ്ങള്‍ ഒരുക്കിയ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സമീറ.

എത്ര മോശം ഡ്രസ്സ് കൊടുത്താലും മമ്മൂക്ക അതിട്ടാല്‍ ഒരു സമ്പന്നനായ വ്യക്തിയുടെ വസ്ത്രങ്ങള്‍ പോലെ തോന്നിക്കുമെന്നും, അതിനാല്‍ അത്തരം കഥാപാത്രങ്ങള്‍ക്ക് ഡിസൈന്‍ ചെയ്യുമ്പോൾ പരമാവധി ഡള്‍ ആക്കിയാണ് ഡിസൈന്‍ ചെയ്യാറുള്ളതെന്നും സമീറ പറയുന്നു.

‘വളരെ സോഫ്റ്റ് ആയ മെറ്റീരിയല്‍ ആണ് മമ്മൂക്കയ്ക്ക് പൊതുവേ ഇഷ്ടം. ബെസ്റ്റ് ആക്ടര്‍ സിനിമ ചെയ്യുന്ന സമയത്ത് എല്ലാം കട്ടി കൂടിയ ഡ്രസ്സുകള്‍ ആയിരുന്നു. അന്ന് മമ്മൂക്കയ്ക്ക് സോഫ്റ്റ് ആണ് ഇഷ്ടം എന്ന് തനിക്ക് അറിയില്ലായിരുന്നു’. ആ സമയത്ത് മീറ്ററിന് 60 രൂപ വിലയുള്ള തുണിയില്‍ വരെ മമ്മൂക്കയ്ക്ക് ഷര്‍ട്ട് തയ്ച്ചുകൊടുത്തിട്ടുണ്ട് എന്ന് സമീറ പറഞ്ഞു.

ഡാഡി കൂള്‍, ബെസ്റ്റ് ആക്ടര്‍, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്, ഇമ്മാനുവല്‍, കസബ, പുത്തന്‍ പണം തുടങ്ങി നിരവധി മമ്മൂട്ടി ചിത്രങ്ങള്‍ക്കും മറ്റ് ചിത്രങ്ങള്‍ക്കും സമീറ വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button