![](/movie/wp-content/uploads/2021/03/untitled-27.jpg)
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും ചോക്ലേറ്റ് ഹീറോയാണ് കൃഷ്ണ. സീരിയൽ വഴിയാണ് താരം സിനിമയിലേക്കെത്തിയത്. ഒരു ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമ – സീരിയൽ രംഗത്ത് സജീവമാവുകയാണ്. ഇപ്പോഴിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം തിരിച്ചുവരവിനെ കുറിച്ച് വ്യക്തമാക്കുകയാണ്.
‘പണ്ട് സീരിയൽ താരങ്ങളെ ഒരു പുച്ഛത്തോടെ ആളുകൾ നോക്കിയിരുന്ന സമയം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കഥ മാറി. ഇപ്പോൾ നടന്മാരെയെല്ലാം ഒരേ കണ്ണോടെ ആണ് ആളുകൾ കാണുന്നത്. തിരിച്ചുവന്നതിൽ സന്തോഷം, എന്ന് പലരും പറഞ്ഞു. ഈ മാറ്റം തന്നെ മികച്ചതാണ്,’ കൃഷ്ണ പറഞ്ഞു.
വർഷങ്ങൾക്ക് ശേഷവും ഈ ചോക്ലേറ്റ് ഹീറോ ഇമേജ് കാത്തുസൂക്ഷിക്കുന്നതിന്റെ മുഴുവൻ ക്രെഡിറ്റും മാതാപിതാക്കൾക്കാണ്. എല്ലാ ക്രെഡിറ്റും എന്നെ ജനറ്റിക്സിനും പോസിറ്റീവ് സ്പിരിറ്റിനുമാണ്. പിന്നെ, എന്റെ മനസ്സിപ്പോഴും ചെറുപ്പമാണ്. പ്രായം കൂടുന്നത് അതുകൊണ്ട് എന്നെ ബാധിക്കുന്നില്ല. നാല്പതാം വയസിലും ചോക്ലേറ്റ് ഹീറോ ആകാൻ പറ്റുന്നത് ഒരു വലിയ ഭാഗ്യമാണ്- കൃഷ്ണ പറഞ്ഞു നിർത്തി.
Post Your Comments