AwardsCinemaNational

ബിരിയാണിക്ക് പ്രത്യേക പരാമർശം, അസുരൻ മികച്ച തമിഴ് സിനിമ; ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു

2019ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി സിക്കിമിനെ തെരഞ്ഞെടുത്തു. ഷാജി എൻ കരുൺ ആണ് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. ബിരിയാണിക്ക് പ്രത്യേക പരാമർശം. സജിൻ ബാബുവാണ് ബിരിയാണി സംവിധാനം ചെയ്തത്.

മലയാളത്തിൽ നിന്നും 65 സിനിമകളാണ് മത്സരിച്ചത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട്, ആഷിഖ് അബുവിന്റെ വൈറസ് തുടങ്ങിയ സിനിമകള്‍ അടക്കം 17 മലയാള ചിത്രങ്ങളാണ് അന്തിമ റൗണ്ടില്‍ വന്നത്.

ഫീച്ചർ വിഭാഗം:

പ്രത്യേക പരാമർശം: ബിരിയാണി (മലയാളം, സംവിധാനം: സജിൻ ബാബു)

മികച്ച മലയാള ചിത്രം:

നോൺഫീച്ചർ വിഭാഗം:

മികച്ച ചലച്ചിത്ര ഗ്രന്ഥം: സഞ്ജയ് സൂരിയുടെ പുസ്തകം
മികച്ച നിരൂപണം: സോഹിനി ചതോപധ്യായ
പ്രത്യേക പരാമർശം: അശോക് റാണെ, പി പി രാമദാസനായിഡു
മികച്ച വിവരണം(കഥേതര വിഭാഗം): ഡേവിഡ് അറ്റൻബറോ
മികച്ച കുടുംബ ചിത്രം: ഒരു പാതിരാ സ്വപ്നം പോലെ (മലയാളം) സംവിധാനം: ശരൺ വേണു ഗോപാൽ
മികച്ച വിദ്യാഭ്യാസ സിനിമ: ആപ്പിൾസ് ആൻഡ് ഓറഞ്ചസ്
മികച്ച പാരിസ്ഥിതിക ചിത്രം: ദ സ്റ്റോർക് സേവിയേഴ്സ്
മികച്ച ഛായാഗ്രഹണം: സവിത സിങ് (സൊൺസി)

 

 

shortlink

Related Articles

Post Your Comments


Back to top button