കൊച്ചി: സിനിമയിലെ ഇടപഴകല്‍ രംഗങ്ങള്‍ കാണുമ്പോള്‍ നെറ്റിചുളിക്കുന്നത് കപട സദാചാരബോധമാണെന്ന് നടൻ ടൊവിനോ തോമസ്. സിനിമയിലെ വയലന്‍സ് രംഗങ്ങള്‍ക്ക് കയ്യടിക്കുന്നവര്‍ എന്തിനാണ് ഉമ്മ വെയ്ക്കുന്നത് കാണുമ്പോൾ മുഖം പൊത്തുന്നതെന്ന് മനസിലാകുന്നില്ലെന്ന് ടോവിനോ പറഞ്ഞു. പുതിയ ചിത്രമായ കളയുടെ റിലീസുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു താരം.
നായകനും നായികയും അടുത്തിടപഴകുന്ന രംഗങ്ങളില്‍ നടീനടന്മാരെ മുറിയ്ക്കുള്ളിലാക്കി ക്യാമറ ഓണ്‍ ചെയ്ത് എന്തെങ്കിലും ചെയ്തോ എന്ന് പറഞ്ഞ് സംവിധായകന് ഓടുകയല്ല പത്തമ്പതു പേരുടെ മുന്നിലാണ് റൊമാന്റിക് രംഗങ്ങള്‍ ഷൂട്ടുചെയ്യുന്നത്. ഇത്തരം രംഗങ്ങളിലെല്ലാം അഭിനയിക്കുന്നതിന് ഭാര്യയ്ക്ക് പ്രശ്നമൊന്നുമില്ലേയെന്ന ചോദ്യം ക്ളീഷേ ആണെന്നും അത്തരം വിഡ്ഢിത്തരം നിറഞ്ഞ ചോദ്യങ്ങൾ ഇപ്പോഴുമുണ്ടെന്ന് താരം പറയുന്നു.
Also Read:കാത്തിരിപ്പിനൊടുവിൽ പേളി മാണിക്ക് പെൺകുഞ്ഞ്; ജൂനിയർ പേളി എത്തി !
കളയുടെ സംവിധായകൻ അടുത്ത സുഹൃത്താണ്. അവൻ്റെ വോയ്സ് ക്ലിപ്പുകള്‍ മാത്രം കേട്ടാണ് ചിത്രത്തിൽ അഭിനയിക്കാമെന്ന് ഏറ്റത്. സംഘട്ടന രംഗങ്ങള്‍ക്ക് സിനിമയില്‍ ഏറെ പ്രധാന്യമുണ്ട്. വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങാത്തിനാല്‍ ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. വയലന്‍സ് സെക്സ് രംഗങ്ങളുണ്ടായിരിക്കും. എ സര്‍ട്ടിഫിക്കറ്റ് ആണെന്ന അമിത പ്രതീക്ഷയില്‍ സിനിമയ്ക്ക് വന്നാല്‍ തന്റെ കാലും തുടയുമൊക്കെ കണ്ടിട്ടുപോകേണ്ടി വരും.- ടൊവിനൊ പറഞ്ഞു. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം രോഹിത്ത് വി.എസ്. സംവിധാനം ചെയ്യുന്ന ‘കള’ 25 നാണ് റിലീസ് ചെയ്യുന്നത്.
Post Your Comments