തെന്നിന്ത്യയുടെ സ്വന്തം നടിയായിരുന്നു സില്‍ക്ക് സ്മിത. മരണത്തിനു മുൻപ് ബി ഗ്രേഡ് നായികയെന്ന് മുദ്രകുത്തപ്പെട്ട സിൽക്കിനെ മരണശേഷം എല്ലാവരും വാഴ്ത്തപ്പെട്ടവളായി ചിത്രീകരിക്കുകയായിരുന്നു. ജീവിച്ചിരുന്നപ്പോൾ നൽകേണ്ടിയിരുന്ന ബഹുമാനവും സ്വീകാര്യതും പലരും മരണശേഷമായിരുന്നു സിൽക്കിന് നൽകിയിരുന്നത്. എന്നിരുന്നാലും സിൽക്കിന് പകരം സിൽക്ക് മാത്രമെന്ന് ഇന്നും ആവർത്തിക്കുന്നവരുണ്ട്. അക്കൂട്ടത്തിൽ നടി വിന്ദുജ മേനോനുമുണ്ട്. സിൽക്കിനെ ആദ്യമായി നേരിൽ കണ്ട അനുഭവം പങ്കുവെയ്ക്കുകയാണ് വിന്ദുജ.
ജീവിതത്തിൽ ഏറ്റവും അധികം ബഹുമാനിയ്ക്കുന്ന ചില വ്യക്തിത്വങ്ങളെ കുറിച്ച് സംസാരിച്ചപ്പോഴാണ് വിന്ദുജ സിൽക്കിൻ്റെ പേര് പറഞ്ഞത്. റെഡ് എഫ് എമ്മിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. ‘ഒരേ ഒരു തവണ മാത്രമേ ഞാന്‍ സില്‍ക് സ്മിതയെ നേരിട്ട് കണ്ടിട്ടുള്ളൂ. മദ്രാസ് എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു സില്‍ക് സ്മിത എന്ന് കേട്ടാല്‍ പലര്‍ക്കും ഓര്മ വരുന്നത് അവര്‍ അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളായാണ്. എന്നാല്‍ അന്ന് ഞാന്‍ അവിടെ കണ്ടത് അതി മനോഹരമായി വേഷം ധരിച്ച സ്ത്രീയെയാണ്’.- വിന്ദുജ പറയുന്നു.
ടിക്കറ്റ് കൗണ്ടറിന്റെ അടുത്തോ മറ്റോ അവര്‍ ക്യൂ നില്‍ക്കുകയാണ്. എനിയ്ക്ക് ശരിയ്ക്കും വല്ലാത്ത ബഹുമാനം തോന്നി. അക്കാലത്ത് അവരില്ലാത്ത സിനിമകളില്ല. അത്രയേറെ വലിയ പ്രശസ്തിയില്‍ നില്‍ക്കുമ്പോഴും സാധാരണക്കാരിലൊരാളായി വളരെ അധികം എളിമയോടെ സില്‍ക് സ്മിതയെ ക്യൂ വില്‍ കണ്ടപ്പോള്‍ എനിക്കവരോട് ഭയങ്കര ഇഷ്ടം തോന്നി. അവരോട് അങ്ങോട്ട് കയറി ഞാൻ മിണ്ടി. അവര്‍ക്ക് എന്നെ അറിയത്തേയില്ല. പക്ഷെ എത്രമാത്രം എളിമയോടെയാണ് അവര്‍ എന്നോട് സംസാരിച്ചത്. – വിന്ദുജ പറഞ്ഞു.
Post Your Comments