GeneralLatest NewsMollywoodNEWS

പലരുടെയും കൂടെ ഡേറ്റിംഗിന് പോയിട്ടുണ്ട്, എല്ലാവരും ആഗ്രഹിച്ചത് എന്റെ ശരീരത്തെ; പ്രണയ പരാജയങ്ങളെക്കുറിച്ചു റായ് ലക്ഷ്മി

പ്രണയം എന്ന വികാരത്തെ തനിക്ക് ഒരിക്കലും നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല

മോഹൻലാൽ, മമ്മൂട്ടി തുടങ്ങി തെന്നിന്ത്യയുടെ പ്രിയ താരങ്ങളുടെ നായികയായി തിളങ്ങിയ റായ് ലക്ഷ്മി ബോളിവുഡിലും ശ്രദ്ധനേടിയ നടിയാണ്. 50 ഓളം ചിത്രങ്ങളില്‍ നായികയായിട്ട് അഭിനയിച്ച ലക്ഷ്മി റായി മലയാളികൾക്കും ഏറെ പരിചിതയാണ്. പല താരങ്ങൾക്കൊപ്പമുള്ള ഗോസിപ്പ് കോളങ്ങളിൽ ഒരു കാലത്ത് നിറഞ്ഞു നിന്ന നടിയാണ് റായ് ലക്ഷ്മി. തന്റെ പ്രണയ പരാജയങ്ങളെക്കുറിച്ചു മുൻപ് ഒരു അഭിമുഖത്തിൽ താരം പങ്കുവച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

read also:ഇതാണ് ഷക്കീലയുടെ മകൾ; തന്റെ മകളെ പരിചയപ്പെടുത്തി താരം

പ്രണയം എന്ന വികാരത്തെ തനിക്ക് ഒരിക്കലും നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ലെന്നു ലക്ഷ്മി പറയുന്നു. പ്രണയം നടിച്ച്‌ അടുത്ത് കൂടിയവര്‍ ചതിച്ചെന്നുമാണ് താരം പറയുന്നു. ‘ഒരുപാട് ആണ്‍ സുഹൃത്തുക്കള്‍ എനിക്കുണ്ട്. പലരുടെയും കൂടെ ഡേറ്റിംഗിന് പോയിട്ടുണ്ട്. എന്നാല്‍ എല്ലാവരും ആഗ്രഹിച്ചതും മോഹിച്ചതും എന്റെ ശരീരത്തെ മാത്രമാണ്. ആരും മാനസികമായി അടുക്കാന്‍ ശ്രമിച്ചിട്ടില്ല. പക്ഷെ എത്ര ശ്രമിച്ചിട്ടും പ്രണയം എന്ന വികാരത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ എനിക്ക് കഴിയുന്നില്ല. എല്ലാം മറന്നു ഞാന്‍ അതില്‍ വീണു പോകുന്നു’; താരം പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button