CinemaGeneralKollywoodLatest NewsMollywoodMovie GossipsNEWS

‘എത്ര ശ്രമിച്ചിട്ടും പ്രണയം എന്ന വികാരത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ എനിക്ക് കഴിയുന്നില്ല’;റായ് ലക്ഷ്മി

മലയാളി യുവാക്കളുടെ ഹരമായ തെന്നിന്ത്യന്‍ താര റാണിയാണ് റായ് ലക്ഷ്മി. ഇപ്പോഴിതാ റായ് ലക്ഷ്മി തന്‍റെ പ്രണയത്തെക്കുറിച്ചു വെളിപ്പെടുത്തിയ വാക്കുകള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. പ്രണയം എന്ന വികാരത്തെ തനിക്ക് ഒരിക്കലും നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും പ്രണയം നടിച്ച് അടുത്ത് കൂടിയവര്‍ ചതിച്ചെന്നുമാണ് താരം ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞത്.

‘ഒരുപാട് ആണ്‍ സുഹൃത്തുക്കള്‍ എനിക്കുണ്ട്. പലരുടെയും കൂടെ ഡേറ്റിംഗിന് പോയിട്ടുണ്ട്. എന്നാല്‍ എല്ലാവരും ആഗ്രഹിച്ചതും മോഹിച്ചതും എന്‍റെ ശരീരത്തെ മാത്രമാണ്. ആരും മാനസികമായി അടുക്കാന്‍ ശ്രമിച്ചിട്ടില്ല. പക്ഷെ എത്ര ശ്രമിച്ചിട്ടും പ്രണയം എന്ന വികാരത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ എനിക്ക് കഴിയുന്നില്ല. എല്ലാം മറന്നു ഞാൻ അതില്‍ വീണു പോകുന്നു’; താരം വെളിപ്പെടുത്തുന്നു.

shortlink

Post Your Comments


Back to top button