ആദ്യ സിനിമ തന്നെ സൂപ്പർ ഹിറ്റാക്കിയ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ, ശങ്കർ, മേനക, നെടുമുടി വേണു, സുകുമാരി തുടങ്ങിയ വമ്പൻ താര നിരയുമായി എത്തിയ ‘പൂച്ചയ്ക്കൊരു മൂക്കുത്തി’ എന്ന ചിത്രം വലിയ വിജയം നേടിയിരുന്നു. തന്‍റെ അച്ഛനും അമ്മയും തമ്മിലുള്ള വഴക്കാണ് ആ സിനിമയ്ക്ക് പ്രചോദനമായതെന്നും അതിന്‍റെ പേരിൽ അമ്മ രണ്ടു ദിവസം തന്നോട് മിണ്ടിയില്ലെന്നും തന്‍റെ ആദ്യത്തെ സിനിമയുടെ ഓർമ്മകൾ പങ്കുവച്ചു കൊണ്ട് ഒരു അഭിമുഖ പരിപാടിയിൽ സംസാരിക്കവേ പ്രിയദർശൻ പറയുന്നു
“വീട്ടിലെ കാര്യങ്ങളാണ് ആ സിനിമയിൽ ഞാൻ ഉൾപ്പെടുത്തിയത്. പ്രധാനമായും എന്‍റെ അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക്. അവരുടെ അടി കണ്ടാൽ ഈ ജന്മം അവർ മിണ്ടില്ലെന്ന് തോന്നും. പക്ഷേ രാവിലെയാകുമ്പോൾ രണ്ടു പേരും ഒന്നിച്ചിരുന്ന് കാര്യം പറയുന്നത് കാണാം. അച്ഛന് ക്ലാസിക്കൽ ഗാനങ്ങൾ ഭയങ്കര ഇഷ്ടമാണ്. അമ്മയ്ക്ക് ആണേൽ രാവിലെ ജോലിക്ക് പോകേണ്ടതിനാൽ നേരത്തേ കിടക്കും. രാത്രി പത്ത് മണിക്ക് ശേഷം ആകാശവാണിയിൽ ക്ലാസിക്കൽ സംഗീതം സംപ്രേഷണം ചെയ്യുന്ന സമയത്ത് അച്ഛൻ അത് ഒൺ ചെയ്തു വയ്ക്കുമ്പോൾ അമ്മയ്ക്കത് അലോസരമാകും. അതൊക്കെ ഞാൻ ‘പൂച്ചയ്ക്ക് ഒരു മുക്കൂത്തി’ എന്ന സിനിമയിൽ നന്നായി ബ്ലെൻഡ് ചെയ്തിട്ടുണ്ട്. ആ സിനിമ അമ്മ കണ്ട ശേഷം എന്നോട് ഒരാഴ്ച മിണ്ടിയിട്ടില്ല. വീട്ടിലെ കാര്യങ്ങളാണോ സിനിമയാക്കുന്നതെന്നായിരുന്നു അമ്മയുടെ ചോദ്യം”. പ്രിയദർശൻ പറയുന്നു.
Post Your Comments