നടിയും അവതാരകയുമായ പേളി മാണി അമ്മയായ വിശേഷമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. മകള്‍ പിറന്ന സന്തോഷം നടൻ ശ്രീനിഷ് ആരാധകരോട് പങ്കുവച്ചു. ഇപ്പോൾ കുഞ്ഞും ഒന്നിച്ചുള്ള ആദ്യ ചിത്രം പങ്കുവച്ചിരിക്കുകയാണ് പേളി.
‘പെണ്‍കുഞ്ഞാണ്… ഈ സുന്ദരനിമിഷം നിങ്ങളെല്ലാവരുമായി പങ്കുവയ്ക്കണം എന്ന് തോന്നി. ഒന്നിച്ചുള്ള ഞങ്ങളുടെ ആദ്യത്തെ ചിത്രം. ഞങ്ങള്‍ രണ്ടുപേരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. അച്ഛന് ശ്രീനിഷ് കുറച്ച് ക്ഷീണിച്ച് ഉറക്കച്ചടവില്‍ ഇരിക്കുകയാണ്. കുഞ്ഞിന്റെ ഫോട്ടോ ഇടണ്ടെന്ന് എല്ലാവരും എന്നോട് പറഞ്ഞു, പക്ഷെ എന്റെ കുടുംബമായ നിങ്ങളെല്ലാവരുമായി ഈ ചിത്രം പങ്കുവയ്ക്കുന്നതില്‍ കുഴപ്പമില്ലെന്ന് എനിക്ക് തോന്നി. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം’, പേളി കുറിച്ചു.
Post Your Comments