
കാത്തിരിപ്പുകൾക്കൊടുവിൽ മലയാളികളുടെ പ്രിയ നടിയും അവതാരകയുമായ പേളി മാണി അമ്മയായി. പേളി മാണിക്കും ശ്രീനിഷ് അരവിന്ദനും പെൺകുഞ്ഞാണ് പിറന്നത്. പെൺകുഞ്ഞിന്റെ അച്ഛനായ സന്തോഷം ശ്രീനീഷാണ് പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയ പേജിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. പേളിയും കുഞ്ഞും സുഖമായി ഇരിക്കുന്നുണ്ടെന്നും ശ്രീനീഷ് പോസ്റ്റിൽ പറയുന്നു. ശ്രീനിയുടെ വാക്കുകൾ ഇങ്ങനെ: ദൈവം ഞങ്ങൾക്കായി കരുതി വെച്ച സമ്മാനം ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുന്നു. പെൺകുഞ്ഞാണ്. എന്റെ വലിയ കുഞ്ഞും ചെറിയ കുഞ്ഞും രണ്ടുപേരും അടിപൊളിയായി ഇരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും അനുഗ്രഹങ്ങൾക്കും ഒത്തിരി നന്ദി.
ശ്രീനിഷ് അരവിന്ദൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പേളി മാണിയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇരുവർക്കും ആശംസകൾ നേർന്ന് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. ബിഗ് ബോസ് താരങ്ങൾക്കും പ്രമുഖ താരങ്ങളും ആശംസകൾ നേർന്നു കഴിഞ്ഞു.
Post Your Comments