മമ്മൂട്ടിയുടെ “വണ്‍” സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചു എന്ന വാര്‍ത്ത വസ്തുത വിരുദ്ധമെന്ന് റിപ്പോർട്ട്. “വണ്ണി”ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും റിലീസ് തടയണമെന്നും ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കിയെന്ന വാര്‍ത്തകളാണ് പ്രചരിച്ചത്.
Read Also: വിനീത് കുമാർ തിരിച്ചെത്തുന്നു; “സൈമണ്‍ ഡാനിയല്‍”, ഫസ്റ്റ്‌ലുക്ക് പുറത്ത്
എന്നാല്‍ ഇത് വസ്തുതാ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവിന്‍റെ അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയുടെ വേഷത്തിലാണ് എത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനെ തുടര്‍ന്നാണ് ചെന്നിത്തല പരാതി നല്‍കിയതെന്നും വാർത്തകൾ വന്നിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായി സാമ്യമുള്ള വേഷമാണ് കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മമ്മൂട്ടിയുടെ കഥാപാത്രമെന്ന് സമൂഹ മാധ്യമത്തിൽ ചര്‍ച്ചയായിരുന്നു. എന്നാല്‍ സിനിമയിലെ കഥാപാത്രത്തിന് പിണറായി വിജയനുമായോ മറ്റൊരു മുഖ്യമന്ത്രിയുമായോ യാതൊരു സാമ്യവുമില്ലെന്ന് സംവിധായകന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
Post Your Comments