GeneralLatest NewsMollywoodNEWS

ഈ നടി എങ്ങോട്ടു പോയെന്ന് അറിയില്ലെന്ന് ട്രോളന്‍; മറുപടിയുമായി നടി ശ്രീദേവിക

'ഈ നടി എവിടെ നിന്നു വന്നു, എങ്ങോട്ടു പോയി എന്നറിയില്ല' എന്നായിരുന്നു കമന്റ്

കേരള ഹൗസ് ഉടന്‍ വില്‍പനയ്ക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്രീദേവിക. അവന്‍ ചാണ്ടിയുടെ മകന്‍, പാര്‍ഥന്‍ കണ്ട പരലോകം തുടങ്ങിയ 16 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും ശ്രീദേവികയ്ക്ക് വലിയ വിജയം നേടാൻ സാധിച്ചില്ല. സിനിമയില്‍ നിന്ന് കുറച്ചു നാളായി ഇടവേള എടുത്തിരിക്കുകയാണ് താരം. എന്നാല്‍ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ താരം ചർച്ചയിൽ നിറയുകയാണ്.

ഒരൊറ്റ ചിത്രത്തിലൂടെ തന്നെ ഫീല്‍ഡ് ഔട്ട് ആയ നടികളുടെ ട്രോളിനു താഴെ
ശ്രീദേവിയെക്കുറിച്ച്‌ ഒരാള്‍ കമന്റ് ചെയ്തു. ‘ഈ നടി എവിടെ നിന്നു വന്നു, എങ്ങോട്ടു പോയി എന്നറിയില്ല’ എന്നായിരുന്നു പാര്‍ഥന്‍ കണ്ട പരലോകം എന്ന സിനിമയിലെ ശ്രീവേദികയുടെ ചിത്രത്തിനൊപ്പം നൽകിയ കമന്റ്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി.

‘ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ട്, ബ്രോ’ എന്നായിരുന്നു ശ്രീദേവികയുടെ മറുപടി. അപ്രതീക്ഷിതമായി നടി തന്നെ നേരിട്ടെത്തിയതോടെ വിശേഷങ്ങള്‍ ചോദിച്ച്‌ നിരവധി പേരാണ് കമന്റ് ചെയ്തത്.

2018ല്‍ റിലീസ് ചെയ്ത കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിലാണ് ശ്രീദേവിക അവസാനം അഭിനയിച്ചത്. 2010 ല്‍ ശ്രീദേവിക വിവാഹിതയായി. പൈലറ്റ് ആയ രോഹിത് രാമചന്ദ്രനെയാണ് ശ്രീദേവിക വിവാഹം ചെയ്തത്.

shortlink

Post Your Comments


Back to top button