CinemaGeneralLatest NewsMollywoodNEWS

എല്ലാ ബന്ധങ്ങളും കളഞ്ഞു അമേരിക്കയില്‍ ജീവിക്കാമെന്ന് പറയുന്ന ചിലരുണ്ട്: തുറന്നു സംസാരിച്ച് മംമ്ത മോഹന്‍ദാസ്

എന്നാല്‍ ഇതെല്ലം ഒത്തുപോകുന്ന രീതിയില്‍ താമസത്തിന് പറ്റിയ സ്ഥലം യുഎഇയാണ്

മലയാളത്തില്‍ എല്ലാത്തരം സിനിമകളും ചെയ്തു കയ്യടി നേടുന്ന നായിക നടിയാണ് മംമ്ത മോഹന്‍ദാസ്‌. ഇപ്പോള്‍ മലയാള സിനിമയില്‍ കൂടുതല്‍ സജീവമായിക്കൊണ്ടിരിക്കുന്ന താന്‍ അധികം വൈകാതെ തന്നെ യുഎഇ ലേക്ക് താമസം മാറുമെന്നും, അങ്ങനെ മാറുന്നതിന്റെ കാരണത്തെക്കുറിച്ചും മനോരമയിലെ സണ്‍ഡേ സംപ്ലിമെന്റിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ്.

മംമ്ത മോഹന്‍ദാസിന്‍റെ വാക്കുകള്‍

“2014നു മുന്‍പ് ചിന്തിച്ചു തുടങ്ങിയതാണ് യുഎഇലേക്ക്  താമസം മാറ്റണമെന്ന്. മാതാപിതാക്കള്‍ക്കും അതിഷ്ടമാണ്. എന്നാല്‍ രോഗവും ചികിത്സയുമെല്ലാം പ്രശ്നമായി. ബഹ്റൈനില്‍ ജനിച്ച എന്റെ സിനിമ ജീവിതം ഇന്ത്യയില്‍. ചികിത്സാര്‍ത്ഥം താമസം യുഎസിലെ ലൊസാഞ്ചലസില്‍. എന്നാല്‍ ഇതെല്ലം ഒത്തുപോകുന്ന രീതിയില്‍ താമസത്തിന് പറ്റിയ സ്ഥലം യുഎഇയാണ്. രണ്ടു വര്‍ഷത്തിനകം ഇവിടേക്ക് മാറും കൂട്ടുകാരും ബന്ധുക്കാരുമെല്ലാം ഇവിടെയുണ്ട്.  എല്ലാ ബന്ധങ്ങളും കളഞ്ഞു അമേരിക്കയില്‍ ജീവിക്കാമെന്ന് പറയുന്ന ചില കൂട്ടുകാരുണ്ട്. എന്നാല്‍ എനിക്ക് കഴിയില്ല. മലയാളിയായിരിക്കണമെന്നും, മാതാപിതാക്കള്‍ക്കൊപ്പം കഴിയണമെന്നുമാണ് ആഗ്രഹം. ചികിത്സയക്ക് മാത്രമാണ് യുഎസില്‍ തങ്ങിയതും തങ്ങുന്നതും. അവിടെ ഞാന്‍ ആരുമല്ല. ചിപ്പി പോലെയുള്ള ഈ ലോകം ഇഷ്ടമാണ്. കൂടുതല്‍ കാലം ഇവിടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു”.

shortlink

Related Articles

Post Your Comments


Back to top button