മലയാള സീരിയല്‍ സിനിമ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ നടിയാണ് യമുന. മക്കളുടെ സമ്മതത്തോടെ ദേവനുമായി യമുനയുടെ വിവാഹം കഴിഞ്ഞത് അടുത്തിടെ ആയിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ തുടക്കത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് യമുന.
യമുന തീരെയെന്ന പേരില്‍ യൂട്യൂബ് ചാനലുമായെത്തുകയാണ് ഇരുവരും. ‘ഡൈനിങ് ടേബിള്‍ ഒരു വിചാരണ കോടതിയാക്കണോ’ എന്ന ചോദ്യത്തോടുകൂടിയാണ് യമുന ആദ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഭർത്താവ് ദേവനൊപ്പമുള്ള ഈ വീഡിയോയില്‍ മകളെ പച്ചക്കറി കഴിപ്പിക്കുന്നതിനായി ഡൈനിംഗ് ടേബിളില്‍ വെച്ച് വഴക്കിട്ടതിനെക്കുറിച്ചു ദേവൻ പറയുന്നു. വിശന്നായിരുന്നു അന്ന് ഡൈനിംഗ് ടേബിളില്‍ വന്നിരുന്നത്. അതിനിടയിലായിരുന്നു മകളുടെയും അമ്മയുടെയും വഴക്ക്. കഴിക്കുന്നത് നിര്‍ത്തി താന്‍ ആ സമയത്ത് പുറത്തേക്ക് പോയി പെട്ടെന്ന് തിരിച്ച് വരികയായിരുന്നുവെന്നായിരുന്നു ദേവന്‍ പറഞ്ഞത്.
READ ALSO:പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടാൻ ‘കൃഷ്‍ണന്‍കുട്ടി പണിതുടങ്ങി’; ട്രെയിലർ പുറത്ത്
അന്ന് ആ പ്രശ്‌നം രമ്യമായി പരിഹരിച്ചു. മകള്‍ ഇപ്പോള്‍ പച്ചക്കറിയൊക്കെകഴിച്ചും തുടങ്ങി. ഡൈനിംഗ് ടേബിളില്‍ കഴിക്കാനായി വന്നിരിക്കുമ്ബോള്‍ വഴക്കിലേക്ക് പോവുന്ന തരത്തിലുള്ള വിഷയങ്ങള്‍ സംസാരിക്കുന്നത് നല്ല കാര്യമാണോ, കഴിച്ച് കഴിഞ്ഞ് രമ്യമായി എല്ലാം പരിഹരിക്കുന്നതല്ലേ നല്ലതെന്നായിരുന്നു ദേവന്‍ ചോദിച്ചത്. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാനായി കാത്തിരിക്കുകയാണ് ഞങ്ങള്‍ എന്ന് പറഞ്ഞായിരുന്നു വീഡിയോ അവസാനിപ്പിച്ചത്.
Post Your Comments