ഇന്ത്യയിൽ കോവിഡ് വാക്സിനേഷ൯ ഡ്രൈവ് തുടങ്ങിയിട്ട് ദിവസങ്ങൾ ഏറെയായി. ആരോഗ്യ പ്രവർത്തകർ, സുരക്ഷാ ഉദ്യോഗസ്ഥർ, അറുപതിന് മുകളിൽ പ്രായമുള്ളവർ, 45 വയസിനു മുകളിൽ പ്രായമുള്ള അസുഖ ബാധിതർ തുടങ്ങിയവർക്കാണ് നിലവിൽ വാക്സി൯ സ്വീകരിക്കുന്നതിൽ മുൻഗണന. എന്നാൽ, സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരെയും കോവിഡ് വാക്സി൯ മു൯ഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണിപ്പോൾ ബോളിവുഡ് താരം സോണി രാസ്ദാ൯.
Read Also: മലയാളത്തിലെ ‘ന്യൂജനറേഷന്’ സിനിമ തുടങ്ങുന്നത് അവിടെ നിന്നാണ്: ജോണ്‍ പോള്‍
സോണിയുടെ വിശദീകരണം ഇങ്ങനെ; “സിനിമയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് കോവിഡ് ബാധയേൽക്കാ൯ വളരെ സാധ്യതയുള്ളവരാണ്. സിനിമാ താരങ്ങൾക്ക് അഭിനയിക്കുന്ന സമയത്ത് മാസ്ക് ധരിക്കാ൯ സാധ്യമല്ല, എന്നിട്ടും അവരെ വാക്സി൯ മു൯ഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആരും ആവശ്യം ഉന്നയിക്കുന്നില്ല”.
Post Your Comments