
സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മത്സരാർത്ഥികൾക്കെല്ലാം ആർമികളും സജീവമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച കഴിഞ്ഞ വീക്ക്ലി ടാസ്കിന്റെ പ്രകടനം വിലയിരുത്തി രണ്ട് മത്സരാര്‍ഥികളെ ജയിലിലേക്ക് അയച്ചതാണ്. ഫിറോസ് ഖാന് സജ്ന ദമ്ബതിമാരും സൂര്യ മേനോനുമായിരുന്നു ഇത്തവണ ജയിലില്‍ കിടക്കാനുള്ള അവസരം ലഭിച്ചത്. അതേ സമയം വീക്ക്ലി ടാസ്കില് ഏറ്റവും മികവ് പുലര്‍ത്തിയ സജ്ന ജയിലില്‍ പോയത് ശരിയല്ലെന്ന അഭിപ്രായത്തിലാണ് മത്സരാര്ഥികളും പ്രേക്ഷകരും.
സഹമത്സരാര്‍ഥികളെല്ലാം ചേര്‍ന്നാണ് ഏറ്റവും നന്നായി പെര്‍ഫോം ചെയ്തവരെയും മോശമെന്ന് തോന്നുന്നവരെയും തിരഞ്ഞെടുക്കുന്നത്. അങ്ങനെ കൂടുതല്‍ പേരുടെയും അഭിപ്രായങ്ങള്‍ കേട്ട ശേഷമാണ് സജ്ന-ഫിറോസ് ജയിലിലേക്ക് നയിക്കപ്പെട്ടത്. എന്നാല്‍ അത് ശരിയായില്ലെന്ന് ഭാഗ്യലക്ഷ്മിയും കിടിലം ഫിറോസും അടക്കമുള്ള താരങ്ങള്‍ അഭിപ്രായപ്പെട്ടു.
read also:യമുന ഭക്ഷണത്തിന്റെ പേരില്‍ മകളുമായി വഴക്കിട്ടു, ദേവന് ഇറങ്ങിപ്പോയി
നന്നായി പെര്‍ഫോം ചെയ്തിട്ടും സജ്ന ജയിലില്‍ പോയത് വിഷമുണ്ടാക്കിയ കാര്യമാണെന്നാണ് ആരാധകരും പറയുന്നത്. സന്ധ്യ ഓക്കെ അവിടെ എന്ത് ബെസ്റ്റ് പെര്‍ഫോമന്‍സ് ആണ് കാഴ്ച വെച്ചതെന്നും ചിലര്‍ വിമർശിച്ചു. കൂടാതെ സജ്ന അല്ലാതെ മറ്റ് സ്ത്രീകളാരും തന്നെ നന്നായി ഗെയിം കളിച്ചതായി കണ്ടില്ല. ജയിലിലേക്ക് എല്ലാവരും കൂടി തള്ളി വിട്ടതിന് ശേഷം നല്ല കാര്യം പറയുന്നത് അത്ര ശരിയാണോ. തുടങ്ങി സജ്നയ്ക്ക് പിന്തുണയുമായിആരാധകർ രംഗത്തെത്തി
Post Your Comments