നടനും സംവിധായകനുമായ ശ്രീനിവാസന്‍ ’20 20′ എന്ന കൂട്ടയ്മയില്‍ ചേര്‍ന്നതോടെ തന്റെ രാഷ്ട്രീയ നിലപാട് കൂടുതല്‍ ഉറച്ച സ്വരത്തില്‍ തുറന്നു പറയുകയാണ്. തന്‍റെ നിയോജകമണ്ഡലത്തില്‍ 20-20യുടെ സ്ഥാനാര്‍ഥി ഇല്ലെങ്കിലും താന്‍ വോട്ട് ചെയ്യാന്‍ പോകുമെന്നും ഇപ്പോഴുള്ള വിവിധ രാഷ്ട്രീയ കക്ഷികളോട് എതിര്‍പ്പാണെങ്കിലും വ്യക്തിപരമായി നോക്കിയിട്ടാണ് താന്‍ വോട്ട് രേഖപ്പെടുത്തുന്നതെന്നും ശ്രീനിവാസന്‍ ഒരു പ്രമുഖ ചാനലിലെ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ കൂട്ടിച്ചേര്‍ക്കുന്നു.
ശ്രീനിവാസന്‍റെ വാക്കുകള്‍
“ഞാന്‍ എനിക്ക് തോന്നുന്ന വ്യക്തിക്ക് വോട്ട് ചെയ്യും. എന്റെ രാഷ്ട്രീയ നിലപാട് ഇങ്ങനെയൊക്കെയാണെങ്കിലും വ്യക്തിപരമായ ബന്ധങ്ങള്‍ അനുസരിച്ചിട്ടാണ് ഞാന്‍ വോട്ടു ചെയ്യാന്‍ പോകുന്നത്. എനിക്ക് കടുത്ത എതിര്‍പ്പുള്ള രാഷ്ട്രീയ പാര്‍ട്ടി ആണെങ്കിലും അതിനെ പ്രതിനിധീകരിക്കുന്ന ആളിനോട് എനിക്ക് വ്യക്തിപരമായി അടുപ്പമുണ്ടെങ്കില്‍ ഞാന്‍ അയാള്‍ക്ക് വോട്ട് ചെയ്യും. അങ്ങനെയാണ് എന്റെ പരിപാടി. അതില്‍ കര്‍ക്കശമായ രീതി ഒന്നും എനിക്കില്ല. എന്റെ വോട്ട് കൊണ്ട് ഈ രാഷ്രീയത്തിനു ഒരു ഗുണമോ ദോഷമോ ഉണ്ടാകാന്‍ പോകുന്നില്ല. ആ സമയത്ത് വ്യക്തിബന്ധം എന്‍റെ ചിന്തയില്‍ വരും”. ശ്രീനിവാസന്‍ പറയുന്നു
Post Your Comments