ഫഹദ് ഫാസിലിനെ നായകനാക്കി സിദ്ധിഖ് പ്ലാന്‍ ചെയ്തിരുന്ന ഒരു സിനിമ മുന്‍പൊരിക്കല്‍ നടക്കാതെ പോയിരുന്നു. എന്തുകൊണ്ട് ആ സിനിമ സംഭവിച്ചില്ല എന്നതിന് ഒരു അഭിമുഖ പരിപാടിയില്‍ മറുപടി പറയുകയാണ് സംവിധായകന് സിദ്ധിഖ്. അങ്ങനെ ഒരു സിനിമ നടക്കത്തതാണ് നല്ലതെന്ന് ദൈവം നിശ്ചയിച്ചിട്ടുണ്ടാകുമെന്നും സിദ്ധിഖ് പറയുന്നു
സിദ്ധിഖിന്റെ വാക്കുകള്‍
“ഒരു സിനിമ നടക്കാതെ പോകുന്നതിനു ഒരു കാരണം ഉണ്ടാകും. ഒരു പ്രോജക്റ്റ് നടക്കാന്‍ വിധിയുണ്ടെങ്കില്‍ അത് നടന്നേ പറ്റൂ നടന്നിരിക്കും. അങ്ങനെ ഒരു സിനിമ നടക്കാത്തതാണ് നല്ലതെന്ന് ദൈവം നിശ്ചയിച്ചിട്ടുണ്ടാകും. അത് കൊണ്ട് തന്നെയാകാം അത് സംഭവിക്കാതെ പോയത്. അതില്‍ എനിക്ക് ഒരു വിഷമവും ഇല്ല. പിന്നെ എന്റെ കുറച്ചു സമയം നഷ്ടമായി അത്രേയുള്ളൂ. എന്റെ ഒരു രീതി എങ്ങനെയാണെന്ന് വച്ചാല്‍ ഞാന്‍ ഒരു നടനുമായി ഒരു കഥ ആലോചിച്ചാല്‍ അപ്പോള്‍ അവര്‍ ആലോചിക്കൂ നമുക്ക് ചെയ്യാം എന്ന് പറയുന്നതാണ് എന്റെ ആദ്യത്തെ എനര്‍ജി. അല്ലാതെ എപ്പോഴാണ് എനിക്ക് ഒന്നും പറയാന്‍ പറ്റില്ല എന്ന് ഒരു നടന് പറയുമ്പോള്‍ ഞാന്‍ അത് അപ്പോള്‍ ഡ്രോപ്പ് ചെയ്യും. കാരണം അവിടെ നിന്ന് വരുന്ന വൈബ് പോസിറ്റീവല്ല. അപ്പോള്‍ അവരെ കൊണ്ട് അങ്ങനെ പറയിക്കുന്നത് ദൈവം ആണെന്നാണ് നമുക്ക് തോന്നുന്നത്”. സിദ്ധിഖ് പറയുന്നു.
Post Your Comments