മോഹൻലാൽ ആദ്യമായി സംവിധായകന്റെ തൊപ്പിയണിയുന്ന ബറോസിന്റെ ചിത്രീകരണം ആരംഭിക്കുന്നു. ജിജോ നവോദയയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കൊച്ചിയിലെ നവോദയ സ്റ്റുഡിയോയില്‍ പുരോഗമിക്കുകയാണ്. ബറോസില്‍ മമ്മൂട്ടിയും ഷാരൂഖ് ഖാനും അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ.
മമ്മൂട്ടി, അജിത്, ഷാരൂഖ് ഖാന്, ചിരഞ്ജീവി എന്നിവരും ചിത്രത്തിന്റെ ഭാഗമാകും എന്ന പുത്തൻ റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. ചിത്രത്തിന് വോയിസ് ഓവര്‍ ചെയ്യാനായാണ് താരങ്ങള്‍ എത്തുന്നത്. മലയാളത്തില്‍ മമ്മൂട്ടി, തമിഴില്‍ അജിത്ത്, ഹിന്ദിയില്‍ ഷാരൂഖ്, തെലുങ്കില്‍ ചിരഞ്ജീവി എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. മോഹന്‍ലാലിന്റെ ഒടിയന് സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി വോയിസ് ഓവര്‍ ചെയ്തിരുന്നു.
ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ചിത്രത്തിൽ മോഹൻലാൽ തന്നെയാണ് പ്രധാന കഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത്. ഛായാഗ്രാഹകനായ സന്തോഷ് ശിവൻ ചിത്രത്തിന്റെ ഭാഗമാകുന്നതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിക്കായാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് ബറോസ് ഒരുങ്ങുന്നത്.
Post Your Comments