ഒന്നിച്ച് സിനിമ ചെയ്യുമ്പോഴും തന്റെ സ്വഭാവ രീതിയും സിദ്ധിഖിന്റെ സ്വഭാവ രീതിയും തമ്മില്‍ ചില കാര്യങ്ങളില്‍ വ്യത്യാസമുണ്ടായിരുന്നതായി തുറന്നു പറയുകയാണ് നടനും സംവിധായകനുമായ ലാല്‍. ഇഷ്ടമല്ലാത്ത ഒരാളോട് ലൈഫില്‍ ക്ഷമിക്കുന്ന രീതി സിദ്ധിഖിനില്ലെന്നും, അങ്ങനെ സിദ്ധിഖ് ജീവിതത്തില്‍ നിന്ന് കട്ട് ചെയ്തു മാറ്റിയ ചില ആളുകളുമായി താന്‍ പിന്നീട് സൗഹൃദം സ്ഥാപിച്ചിട്ടുണ്ടെന്നും ലാല്‍ പറയുന്നു. സിനിമ റിലീസ് ചെയ്തു കഴിഞ്ഞിട്ട് അറിയാവുന്ന ഒരാള്‍ വന്നു പരമ ബോര് ആണെന്ന് പറഞ്ഞാല്‍ അവരോടു പോലും ക്ഷമിക്കുന്ന രീതി സിദ്ധിഖിനില്ലെന്നും ഒരു ടിവി ചാനലിലെ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ലാല്‍ പങ്കുവയ്ക്കുന്നു.
ലാലിന്റെ വാക്കുകള്‍
“ചില ആളുകളെ സിദ്ധിഖ് ജീവിതത്തില്‍ നിന്ന് കട്ട് ചെയ്താല്‍ പിന്നെ എന്ത് ന്യായം അതിലുണ്ടോ എന്നൊന്നും ആലോചിക്കുന്ന പ്രശ്നമേയില്ല. അങ്ങനെ എന്നേന്നേക്കുമായി തന്റെ ജീവിതത്തില്‍ നിന്ന് സിദ്ധിഖ് കട്ട് ചെയ്തു കളഞ്ഞ കുറെ പേരുണ്ട്. ഞാന്‍ പിന്നീട് അവരുമായിട്ടൊക്കെ കൂടിയിട്ടുണ്ട്. ഞാന്‍ അതൊക്കെ മറക്കും. പക്ഷേ സിദ്ധിഖിന് ചില ചെറിയ കാര്യങ്ങള്‍ മതി. ഇപ്പോള്‍ ആദ്യ സിനിമ റിലീസ് ചെയ്യുന്ന ദിവസം ഒരാള്‍ വന്നിട്ട് ‘സിനിമ നല്ല ബോര് ആയിട്ടുണ്ടെന്ന്’ ഒരാള്‍ പറഞ്ഞാല്‍ അവന് പിന്നെ സിദ്ധിഖിന്റെ ലൈഫില്‍ ഉണ്ടാകില്ല. ആ കാര്യത്തില്‍ സിദ്ധിഖ് നല്ല സ്ട്രോങ്ങ് ആണ്”.
Post Your Comments