‘ന്യൂജനറേഷന്‍’ സിനിമ എന്നത് ആപേക്ഷികമായ ഒരു വിശേഷണം മാത്രമാണെന്നും സാങ്കല്‍പ്പിക ചലച്ചിത്ര സമ്പ്രദായങ്ങളെ ഉടച്ചു കൊണ്ട് ആദ്യം പുറത്തിറങ്ങിയ ‘നീലക്കുയില്‍’ എന്ന സിനിമയാണ് ഇവിടുത്തെ ആദ്യത്തെ ന്യൂജനറേഷന്‍ സിനിമയെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ തുറന്നു പറയുകയാണ് പ്രശസ്ത തിരക്കഥാകൃത്തായ ജോണ്‍ പോള്‍.
മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ എഴുതിയിട്ടുള്ള ജോണ്‍ പോള്‍ ഏറ്റവും ഒടുവിലായി രചന നിര്‍വഹിച്ച ചിത്രമായിരുന്നു കമല്‍ സംവിധാനം ചെയ്ത ‘പ്രണയമീനുകളുടെ കടല്‍’.
ജോണ്‍പോളിന്‍റെ വാക്കുകള്‍
“എന്ന് മുതലാണ് സിനിമ ന്യൂ ആകുന്നത്. ന്യൂജനറേഷന്‍ സിനിമകള്‍ എന്നത് വളരെ ആപേക്ഷികമായിട്ടുള്ള ഒരു വിശേഷണം മാത്രമാണ്. പുതിയ ഒരു ധാര എന്ന അര്‍ത്ഥത്തിലാണെങ്കില്‍ മലയാളത്തിലെ സാമ്പ്രദായിക ചലച്ചിത്ര സങ്കല്‍പ്പങ്ങളെ ഉടച്ചുകൊണ്ട് ആദ്യം വന്ന നീലക്കുയിലിനെ നമ്മള്‍ ന്യൂജനറേഷന്‍ എന്ന് പറയണം. ‘ഭാര്‍ഗ്ഗവി നിലയം’, പി എന്‍ മേനോന്റെ സിനിമകള്‍, വിന്‍സെന്റിന്‍റെ ചിത്രങ്ങള്‍, സേതുമാധവന്‍റെ സിനിമകള്‍ ഇതൊക്കെ അന്നത്തെ ന്യൂജനറേഷന്‍ സിനിമകളാണ്. പിന്നെ അതൊരു പ്രസ്ഥാനമെന്നുള്ള രീതിയില്‍ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടുന്നതും, ഒഴുക്കിനെതിരെ നീന്തി പുതിയ വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നതുമായ സിനിമ എന്ന സങ്കല്‍പ്പത്തിലാണെങ്കില്‍ ഭരതനും, കെജി ജോര്‍ജ്ജും, പത്മരാജനും, മോഹനും അടങ്ങുന്ന ഒരു തലമുറയാണ് അത്തരത്തിലുള്ള സിനിമ ഇവിടെ തുടങ്ങിവച്ചത്”.
Post Your Comments