CinemaGeneralLatest NewsNew ReleaseNEWSNow Showing

മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ചപ്പോൾ ക്ഷ, ജ്ഞ, ഠ വരച്ചു; സാനിയ ഇയ്യപ്പൻ

ജോഫിൻ ടി ചാക്കോ ആദ്യമായി സംവിധാനം ചെയ്ത ദ പ്രീസ്റ്റ് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി സാനിയ ഇയ്യപ്പന്‍. മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് പേടിയോടെയായിരുന്നുവെന്ന് സാനിയ സിനിമ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ത്രില്ലില്‍ ആയിരുന്നെങ്കിലും ടെന്‍ഷനും പേടിയുമായി ഡയലോഗ് പോലും പറയാന്‍ കഴിയാത്ത അവസ്ഥയായിരുന്നു തനിക്ക് എന്നാണ് സാനിയ പറയുന്നത്. പലതവണ ഡയലോഗ് തെറ്റിച്ചു, ഒടുവിൽ മമ്മൂക്ക തന്നെ നേരിട്ട് ഡയലോഗ് പറഞ്ഞ് പഠിപ്പിക്കുകയായിരുന്നുവെന്ന് സാനിയ വ്യക്തമാക്കുന്നു.

Also Read:ബംഗാളിൽ വൻ സിനിമാ താരങ്ങൾ ബി.ജെ.പി സീറ്റിൽ; നടി ശ്രാബന്ദി ചാറ്റർജി സ്ഥാനാർത്ഥി

മോഹന്‍ലാലിന്റെ ലൂസിഫറിന് ശേഷം മമ്മൂട്ടിയോടൊപ്പം ഒരു ചിത്രം ചെയ്യാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലായിരുന്നു. മമ്മൂക്കയാണ് നായകനെന്ന് സംവിധായകന്‍ ജോഫിന്‍ പറഞ്ഞപ്പോള്‍ തന്നെ വളരെ എക്സൈറ്റഡ് ആയിരുന്നു. മമ്മൂക്കയുമായി ആദ്യ ദിവസം ഡയലോഗ് പറയുമ്പോള്‍ ക്ഷ, ജ്ഞ, ഠ വരച്ചു. നേരത്തെ മമ്മൂക്കയുടെ കൂടെ ബാല്യകാലസഖിയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അന്നൊന്നും പ്രശ്നം ഉണ്ടായിരുന്നില്ല. പിന്നെ നോക്കുമ്പോള്‍ മമ്മൂക്ക തനിക്ക് ഡയലോഗ് പഠിപ്പിച്ചു തരുന്നു. ടെൻഷൻ കാരണം ചിലപ്പോഴൊക്കെ, ഫുള്‍ സീന്‍ തന്നെ അടുത്ത ദിവസം റീഷൂട്ട് ചെയ്യേണ്ടി വന്നു.- സാനിയ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button