ബാലുശ്ശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ധര്മജന് ബോള്‍ഗാട്ടിക്ക് കെട്ടിവെക്കാനുള്ള തുക സമാഹരിച്ചുനല്‍കിയത് ഉണ്ണികുളം കരുവാറ്റക്കുന്ന് കോളനിവാസികള്‍. വ്യാഴാഴ്ചയാണ് ധർമ്മജൻ പത്രിക സര്‍പ്പിച്ചത്.
കോളനിയില്‍ നടന്ന ചടങ്ങില്‍ സ്ഥാനാര്‍ഥി തുക ഏറ്റുവാങ്ങി. അഹ്മദ്കുട്ടി ഉണ്ണികുളം, നാസര്‍ എസ്റ്റേറ്റ്മുക്ക്, കെ.കെ. നാസര്‍, ഐ.പി. രാജേഷ്, കെ. ഉസ്മാന് മാസ്റ്റര്‍ തുടങ്ങിയവരും സ്ഥാനാര്‍ഥിക്കൊപ്പം കോളനിയില്‍ എത്തിയിരുന്നു.
തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ധർമ്മജൻ ബാലുശ്ശേരിയിൽ പൊതു പരിപാടികളിൽ പങ്കെടുക്കുകയും, പ്രചാരണ പരിപാടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.
Post Your Comments