GeneralInterviewsLatest NewsNEWSSocial Media

“ജിപിയും ദിവ്യ പിള്ളയും വിവാഹിതരായോ?” ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി ജിപി

വിവാഹ വേഷത്തില്‍ തുളസി മാലയണിഞ്ഞ് നില്‍ക്കുന്ന ജിപിയുടെയും നടി ദിവ്യ പിള്ളയുടെയും ചിത്രമാണ് സമൂഹ മാധ്യമം ഏറ്റെടുത്തിരിക്കുന്നത്

മലയാളി പ്രേക്ഷകരുടെ പ്രിയ താരം ഗോവിന്ദ് പത്മസൂര്യ വിവാഹിതനായി എന്ന പ്രചാരണങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. വിവാഹ വേഷത്തില്‍ തുളസി മാലയണിഞ്ഞ് നില്‍ക്കുന്ന ജിപിയുടെയും നടി ദിവ്യ പിള്ളയുടെയും ചിത്രമാണ് സമൂഹ മാധ്യമം ഏറ്റെടുത്തിരിക്കുന്നത്.

Read Also: സംവിധാനം മോഹൻലാൽ; ബറോസിൽ മമ്മൂട്ടിയും ഷാരൂഖ് ഖാനും ?

ഈ ചിത്രത്തെ കുറിച്ചുള്ള വിശദീകരണവുമായി ജിപി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയുടെ ഭാഗമായി എടുത്ത ചിത്രമാണിതെന്നും, തെറ്റായി പ്രചരിപ്പിക്കരുതെന്നും താരം വനിത ഓണ്‍ലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Read Also: തന്‍റെ നിയോജകമണ്ഡലത്തില്‍ 20-20 സ്ഥാനാര്‍ഥി ഇല്ലെങ്കിലും വോട്ട് ചെയ്യുന്നതാര്‍ക്കെന്ന് വെളിപ്പെടുത്തി ശ്രീനിവാസന്‍!

താരത്തിന്‍റെ വാക്കുകളിലൂടെ; “മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് എന്ന റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയുടെ ഭാഗമായുള്ള ഷൂട്ടിനിടയില്‍ എടുത്ത ചിത്രമാണിത്. ആ ചിത്രം മുന്‍നിര്‍ത്തിയാണ്എന്‍റെ വിവാഹം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. വര്‍ഷത്തില്‍ എന്നെ പലതവണ കല്യാണം കഴിപ്പിക്കുന്ന സോഷ്യല്‍ മീഡിയയോട് എനിക്ക് വീണ്ടും പറയാനുള്ളത് ‘ഞാനിപ്പോഴും ക്രോണിക് ബാച്ചിലറാണെന്നാണ്”.

Read Also: ചിലപ്പോൾ നാവു കെട്ടിയിടേണ്ടി വരും, സീനിയോരിറ്റിയും ഗുരുത്വവും മാനിക്കണമല്ലോ; നായയ്‌ക്കൊപ്പമുള്ള ചിത്രവുമായി അലി അക്ബര്‍

തനിക്ക് വിവാഹം ആയാല്‍ ഗോസിപ്പുകാര്‍ക്ക് കൊത്താന്‍ കൊടുക്കാതെ താന്‍ തന്നെ നേരിട്ട് അറിയിക്കുമെന്നും താരം വ്യക്തമാക്കി. ‘എന്തേ ജിപി കല്യാണം കഴിക്കാത്തെ’ എന്ന് ചോദിക്കുന്നവരോട് ശരിക്കും കല്യാണം കഴിക്കാനുള്ള മൂഡ് ഇല്ല. പക്ഷെ വീട്ടുകാര്‍ തന്നെ കെട്ടിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ടെന്നും താരം പറഞ്ഞുവെയ്ക്കുന്നു. വ്യക്തി ജീവിതത്തില്‍ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ജിപിയും ദിവ്യ പിള്ളയും.

shortlink

Related Articles

Post Your Comments


Back to top button