
കുടുംബ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് ആനി. സംവിധായകൻ ഷാജി കൈലാസുമായുള്ള പ്രണയ വിവാഹത്തിന് ശേഷം വർഷങ്ങളായി ആനി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. താരം സിനിമയിലേക്ക് മടങ്ങി വരാത്തതിന്റെ കാരണം ഇന്നും ആരാധകർ അന്വേഷിക്കുന്നു. എന്നാൽ സിനിമയിൽ അഭിനയിക്കുന്നില്ലെങ്കിലും ടെലിവിഷൻ പ്രോഗ്രാമിൽ അവതാരകയായി സജീവമാണ് ആനി.
സിനിമകളുടെ ലൊക്കേഷനിൽ വെച്ചും, അമ്മയുടെ യോഗത്തിനുമൊക്കെ ഷാജി കൈലാസിനെ കാണാറുണ്ടായിരുന്നു. മഴയത്തും മുൻപെ കണ്ട് അഭിനന്ദനം അറിയിച്ചിരുന്നു. എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാണ്, അത് താനാണെങ്കിൽ എന്ത് ചെയ്യുമെന്നായിരുന്നു ചോദിച്ചത്. അങ്ങനെയാണ് പ്രണയം പറഞ്ഞത്. ഇപ്പോഴും അന്നദാതാവ് സിനിമയാണ്. കുട്ടികൾക്കും കുടുംബത്തിനുമൊപ്പമായി കൂടുതൽ സമയം ചെലവഴിക്കാനായി തീരുമാനിക്കുകയായിരുന്നു.
Post Your Comments