കൊല്ലം: കൊല്ലത്തെ എൽ ഡി എഫ് സ്ഥാനാർത്ഥിയും നടനുമായ മുകേഷ് അഭിനയിച്ച കിറ്റെക്സിന്റെ പരസ്യത്തിന് വിമര്‍ശനങ്ങള്‍. മുകേഷിൻ്റെ സിപിഐഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് പരസ്യം പുറത്തിറങ്ങിയത്. ക്രോണിക് ബാച്ചിലര്‍ എന്ന സിനിമയിലെ രംഗങ്ങളോട് സാമ്യമുള്ള പരസ്യത്തില്‍ മുകേഷും ഹരിശ്രീ അശോകനുമാണ് അഭിനയിച്ചിരിക്കുന്നത്.
പരസ്യത്തിന് നേരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ‘20-20 പാര്‍ട്ടി ഉണ്ടാക്കിയ കമ്പനിയുടെ എല്ലാ സാധനങ്ങളും ബഹിഷ്ക്കരിക്കണം എന്ന് ആഹ്വാനം ചെയ്ത അന്തങ്ങള്‍ ഇനിയിപ്പോള്‍ മുകേഷിനെയും ഹരിശ്രീ അശോകനെയും കൂടി ബഹിഷ്ക്കരിക്കുമല്ലോ’, ‘ഇനി ഇതെല്ലാം എന്ത് പറഞ്ഞ് ന്യായീകരിക്കും’ എന്നാണ് മറ്റൊരു കമന്റ്.
Also Read:പ്രീസ്റ്റ് തീയേറ്ററിലേക്ക് നൽകിയ തീരുമാനത്തിന് മമ്മൂക്കയ്ക്ക് നന്ദി; തീയറ്റർ ഉടമകൾ
2015 മുതല്‍ പ്രദേശിക തലത്തില്‍ ട്വന്റി ട്വന്റിയുമായി കടുത്ത പ്രതിഷേധത്തിലാണ് സിപിഐഎം. ട്വന്റി ട്വന്റിയുടെയും കിറ്റക്സിന്റെയും യാതൊരു സംരഭങ്ങളുമായി സഹകരിക്കില്ലെന്ന് നേരത്തേ കിഴക്കമ്പലം പാര്‍ട്ടി പ്രവര്‍ത്തകര്‍ നിലപാടെടുത്തിരുന്നു. ജനാധിപത്യത്തിന് വിലങ്ങുതടിയാവുന്ന ഇത്തരം ഗ്രൂപ്പുകളെ പിന്തുണയ്ക്കരുതെന്നായിരുന്നു സി പി ഐ എം നേതാക്കൾ ആവശ്യപ്പെട്ടിരുന്നത്. ഇതിനിടെയാണ് പാര്‍ട്ടി എംഎല്‍എ തന്നെ കിറ്റക്സിന്റെ പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്.
Post Your Comments