
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ പെൺകുട്ടിയെ ആരും മറന്നിട്ടുണ്ടാകില്ല. ബാലതാരം വൃദ്ധി വിശാലിൻ്റെ ഡാൻസ് വീഡിയോ എല്ലാവരും ആഘോഷമാക്കിയിരുന്നു. സീരിയൽ താരം അഖിലിന്‍റെ വിവാഹ ചടങ്ങിനിടെയുള്ള വൃദ്ധിയുടെ നൃത്തമാണ് സോഷ്യൽമീഡിയയിൽ വൈറലായത്. ഇപ്പോഴിതാ വൃദ്ധിയെ സിനിമയിലേക്ക് എടുത്തതായി റിപ്പോർട്ടുകൾ.
സംവിധായകൻ ഷാജി കൈലാസ് നടൻ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ‘കടുവ’ എന്ന സിനിമയിൽ പൃഥ്വിയുടെ മകളായി വൃദ്ധി അഭിനയിക്കാൻ ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന പരമ്പരയിൽ അനുമോൾ എന്ന കുട്ടിത്താരമായി അഭിനയിക്കുന്നുമുണ്ട് വൃദ്ധി. സീരിയൽ നടനായ അഖിൽ ആനന്ദിൻ്റെ വിവാഹച്ചടങ്ങിനിടെ വൃദ്ധി വെച്ച ചുവടുകളാണ് കഴിഞ്ഞ ദിവസം ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തത്.
‘മാസ്റ്ററി’ലെ വാത്തി കമിങ് ഗാനത്തിനുള്‍പ്പെടെ രസകരമായ നൃത്തച്ചുവടുകള്‍ വെച്ച വൃദ്ധിയുടെ ഡാൻസ് നിമിഷ നേരം കൊണ്ട് സോഷ്യൽമീഡിയയിൽ വൈറലാവുകയായിരുന്നു. ഡാൻസർമാരായ വിശാൽ കണ്ണൻ്റേയും ഗായത്രിയുടേയും മകളായ വൃദ്ധി എളമക്കര ശ്രീശങ്കര സ്കൂളിൽ യൂകെജി വിദ്യാർഥിനിയുമാണ്.
Post Your Comments