പൃഥ്വിരാജ് – സുരാജ് കോമ്പിനേഷനില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘ഡ്രൈവിംഗ് ലൈസന്‍സ്’. 2019-ന്റെ അവസാനത്തോടെ പുറത്തിറങ്ങിയ ചിത്രം ജീന്‍ പോള്‍ ലാലായിരുന്നു സംവിധാനം ചെയ്തത്. ചിത്രത്തിലെ ഹരീന്ദ്രന്‍ എന്ന സിനിമാ താരത്തിന്റെ റോളില്‍ പൃഥ്വിരാജ് അഭിനയിച്ചപ്പോള്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷത്തിലായിരുന്നു സുരാജിന്റെ മാസ് എന്‍ട്രി. സച്ചി തിരക്കഥ രചിച്ച ചിത്രത്തില്‍ പൃഥ്വിരാജിനു മുന്‍പായി ആ റോളിലേക്ക് പരിഗണിച്ചിരുന്നത് സൂപ്പര്‍ താരം മമ്മൂട്ടിയെയായിരുന്നു. പക്ഷേ മമ്മൂട്ടി ‘ഡ്രൈവിംഗ് ലൈസന്‍സ്’ എന്ന സിനിമയോട് നോ പറയുകയായിരുന്നു. ഹരീന്ദ്രന്‍ എന്ന സൂപ്പര്‍ താരത്തിന്റെ കഥാപാത്രം എന്ത് കൊണ്ട് മമ്മൂട്ടി ചെയ്യാതെ പോയി എന്നതിന്റെ ഉത്തരം ചിത്രത്തിന്റെ തിരക്കഥാകൃത്തായ സച്ചി ഉള്‍പ്പെടെ വെളിപ്പെടുത്തിയിരുന്നു. ‘ഡ്രൈവിംഗ് ലൈസന്‍സ്’ മമ്മൂട്ടി സ്വീകരിക്കാതിരുന്നതിന്റെ പ്രധാന കാരണത്തെക്കുറിച്ച് സംവിധായകന് ജീന്‍ പോള്‍ ലാല്‍ ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ അടുത്തിടെ പങ്കുവച്ചിരുന്നു.
ജീന്‍ പോള്‍ ലാലിന്റെ വാക്കുകള്‍
“സബ്ജക്റ്റ് തെരഞ്ഞെടുക്കുക എന്നത് ഏതൊരു നടന്റെയും ഫ്രീഡമാണ്. ‘ഡ്രൈവിംഗ് ലൈസന്‍സ്’ എന്ത് കൊണ്ട് മമ്മുക്കയ്ക്ക് ഇഷ്ടമായില്ല എന്ന് ചോദിച്ചാല്‍ അത് ആ സമയത്തെ പുള്ളിയുടെ മാനസിക അവസ്ഥയായിരിക്കും. അല്ലെങ്കില്‍ കഥ കേട്ടപ്പോള്‍ പുള്ളിയുടെ മനസ്സില്‍ വിഷ്വലി മറ്റൊരു ചിന്ത ഉണ്ടായിട്ടുണ്ടാകും, അതുമല്ലെങ്കില്‍ ഞാന്‍ ഉദ്ദേശിച്ചത് പുള്ളിക്ക് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടാകില്ല. മമ്മുക്കയ്ക്ക് വേണ്ടുന്നത് എനിക്ക് മനസിലാക്കാനും കഴിഞ്ഞിട്ടുണ്ടാകില്ല. അതൊരു ജഡ്ജ്മെന്റല് എറര്‍ ആയിരിക്കും. ‘ഡ്രൈവിംഗ് ലൈസന്‍സ്’ എന്ത് കൊണ്ട് മമ്മുക്ക സ്വീകരിച്ചില്ല എന്ന് ചോദിച്ചാല്‍ എനിക്കതിനു ശരിയായ ഒരു ഉത്തരം നല്കാന് കഴിയില്ല. പക്ഷേ ഇതേ ചോദ്യം മമ്മുക്കയോട് ചോദിച്ചാല്‍ ചിലപ്പോള്‍ പറയുന്ന ഉത്തരം എനിക്കത് ഇഷ്ടപ്പെട്ടില്ല എന്നായിരിക്കും”. ജീന്‍ പോള്‍ ലാല്‍ പറയുന്നു.
Post Your Comments