കേരളക്കരയിൽ വൻ വിജയമായ ചിത്രമാണ് ഹരികൃഷ്ണൻസ്. ഫാസിൽ സംവിധാനം ചെയ്ത ചിത്രം ടിവിയിൽ വന്നാൽ ഇന്നും കാണുന്നവരാണ് നമ്മൾ. ചിത്രത്തിന്റെ ക്ലൈമാക്സ് ഇന്നും ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. നായികയായ ജൂഹി ചൌള ആരുടെ പ്രണയം സ്വീകരിക്കും എന്നതായിരുന്നു ക്ലൈമാക്‍സ്. ചില തിയേറ്ററുകളില്‍ സിനിമ കണ്ടവര്‍ മോഹന്‍ലാലിന് ജൂഹിയെ ലഭിക്കുന്നതായി കണ്ടു. മറ്റ് ചിലയിടങ്ങളില്‍ സിനിമ കണ്ടവര്‍ ക്ലൈമാക്‍സില്‍ കണ്ടത് ജൂഹിയെ മമ്മൂട്ടിക്ക് ലഭിക്കുന്നതായാണ്. ഇതിനു പിന്നിൽ ഫാസിൽ എന്ന ബുദ്ധിരാക്ഷസന്റെ തലയാണ്.
മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും ആരാധകരെ ഒരുപോലെ സംതൃപ്തിപ്പെടുത്താനായിരുന്നു ഫാസിൽ ഇത്തരമൊരു പദ്ധതി ഒരുക്കിയത്. മൊത്തം 32 പ്രിന്‍റുകളാണ് റിലീസ് ചെയ്‌തത്. അതില്‍ 16 എണ്ണത്തിന്‍റെ ക്ലൈമാക്‍സ് മമ്മൂട്ടിയും ജൂഹിയും ഒന്നിക്കുന്നതായാണ് ഒരുക്കിയിരുന്നത്. ബാക്കിയുള്ള 16 എണ്ണത്തില്‍ മോഹന്‍ലാലിന് ജൂഹിയെ ലഭിക്കുന്നതായി ഉള്‍പ്പെടുത്തി. ഇതിന്റെ ഒപ്പം മൂന്നാമതൊരു ക്ലൈമസ്‌കൂടി ഫാസിൽ ഒരുക്കിയിരുന്നു. സാക്ഷാൽ ഷാരുഖ് ഖാനു ജൂഹി ചൗളയെ ലഭിക്കുന്നതായിട്ടായിരുന്നു ആ ക്ലൈമാക്സ്. ഇതിന്റെ ചിത്രങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ലഭ്യമാണ്. എന്നാൽ ഇത്തരമൊരു ക്ലൈമാക്സ് ഫാസിൽ കേരളത്തിൽ റിലീസ് ചെയ്തിരുന്നില്ല.
read also:മമ്മൂട്ടിക്കും പിണറായി വിജയനും ഒരുപോലെയുള്ള പൊതു സ്വഭാവങ്ങൾ; വൈറലായി ഷാജി കൈലാസിന്റെ വാക്കുകൾ
ഈ ഇരട്ട ക്ലൈമാക്സ് ചിലര്ക്കൊന്നും അത്ര രസിച്ചില്ല. പക്ഷെ ഫാസിലിന്റെ ഈ പ്ലാൻ അറിഞ്ഞ മമ്മൂട്ടിയും മോഹൻലാലും എതിർത്തതൊന്നും പറഞ്ഞിരുന്നില്ലെന്നാണ് സൂചനകൾ. 23 വര്ഷം മുൻപ് റിലീസ് ആയ ചിത്രത്തെ കുറിച്ച് ഇപ്പോഴും ആളുകൾ സംസാരിക്കുന്നുണ്ടെങ്കിൽ അത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ വിജയവും.
Post Your Comments