ബിഗ് ബോസ് സീസൺ 3 ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ ആളാണ് എയ്ഞ്ചൽ തോമസ്. ആലപ്പുഴക്കാരി ആയ എയ്ഞ്ചൽ മോഡലും, അവതാരകയും അധ്യാപികയുമാണ്. ഹൗസിനുള്ളിൽ അവസാനമെത്തി ഉടൻ തന്നെ പുറത്തായ ഒരാളാണ് എയ്ഞ്ചൽ. വീടിനുള്ളിൽ അഡോണിയുമായിട്ടായിരുന്നു ഏറ്റവും കൂടുതൽ ചങ്ങാത്തം. ബിഗ് ബോസിലേക്ക് ഒരു വ്യക്തി വന്നാലുണ്ടാവുന്ന പണിയെക്കുറിച്ച് എയ്ഞ്ചൽ സംസാരിച്ചിരുന്നു. മിസ്റ്റർ ജെ എന്ന് പരിചയപ്പെടുത്തിയ ആളിനെത്തേടി സോഷ്യൽ മീഡിയ ഇറങ്ങിയെങ്കിലും ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല.
അയാൾ വന്നാൽ പണിയാവുമെന്ന് പറഞ്ഞതിനെ പിന്നിലെ കാരണം വ്യക്തമാക്കുകയാണ് എയ്ഞ്ചൽ ഇപ്പോൾ. ‘പല കാര്യങ്ങളും എനിക്ക് ചെയ്ത് തന്നയാളാണ്. സിനിമയിലെ അവസരത്തെക്കുറിച്ചൊക്കെ ആളോട് ചോദിക്കാറുണ്ട്. സുഹൃത്തുക്കള്‍ കാരണം ആ വ്യക്തി എന്നില്‍ നിന്നും മാറുകയായിരുന്നു. ആ വ്യക്തി വന്നാല്‍ ഞാന്‍ കാരണം പ്രശ്‌നങ്ങളുണ്ടാവുമോ എന്ന തോന്നലായിരുന്നു കാരണം’- എയ്ഞ്ചല്‍ കഴിഞ്ഞദിവസം വ്യക്തമാക്കി.
എയ്ഞ്ചലിന്റെ ജെ, നടനും മോഡലുമായ അജയ് പോൾ ആണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എയ്ഞ്ചൽ പറഞ്ഞ എക്സ് ബോയ് ഫ്രണ്ട് നിങ്ങൾ ആണോ എന്ന ഒരാളുടെ ചോദ്യത്തിന് അജയ് നൽകിയ മറുപടിയും വൈറൽ ആണ്. നോ എന്നായിരുന്നു ഇതിനു അദ്ദേഹം നൽകിയ മറുപടി. അവളും, അവളുടെ ‘J’ യും ഭയക്കുന്ന വ്യക്തി ഞാനാണ്. എന്തുകൊണ്ടെന്നാൽ ഒരുപാട് രഹസ്യങ്ങൾ എന്റെ കൈവശം ഉണ്ട് എന്ന മറുപടിയാണ് അജയ് നൽകിയത്.
Post Your Comments