ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ സഹായിക്കാന്‍ വന്ന സുഹൃത്താണ് ഇപ്പോഴത്തെ ഭര്‍ത്താവ്; രണ്ടാംവിവാഹത്തെകുറിച്ച് സിന്ധു ജേക്കബ്

സിന്ധുവിന്റെ ഭര്‍ത്താവ് മിമിക്രി ആര്‍ട്ടിസ്റ്റായ ശിവസൂര്യയാണ്

കുടുംബ പ്രേക്ഷകരുടെ പ്രിയനടിയാണ് സിന്ധു ജേക്കബ്. മാനസി, സ്നേഹസീമ, കുടുംബവിളക്ക്, ബഷീറിന്റെ കഥകള്‍, ചക്രവാകം, മഴയാറിയാതെ തുടങ്ങി ഒരു പിടി ഹിറ്റ് സീരിയലുകളുടെ ഭാഗമായ സിന്ധുവിന്റെ കുടുംബ ജീവിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

സിന്ധുവിന്റെ ഭര്‍ത്താവ് മിമിക്രി ആര്‍ട്ടിസ്റ്റായ ശിവസൂര്യയാണ്. വിവാഹത്തിന് ശേഷം സിന്ധു ഇപ്പോള്‍ തിരുവന്തപുരത്താണ് താമസം. സിന്ധുവിന്റെ ആദ്യ ഭര്‍ത്താവ് മരണപ്പെട്ടതിനു ശേഷമാണ് ഭർത്താവിന്റെ സുഹൃത്ത് ശിവ സൂര്യയെ വിവാഹം കഴിക്കുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായെത്തുന്ന പറയാം നേടാം പരിപാടിയില്‍ സിന്ധു തന്റെ മനസ്സ് തുറന്ന വീഡിയോ ആണ് ഇപ്പോൾ ചർച്ച.

read also:അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപ്പുറമിറങ്ങി; സുരേഷ് ഗോപിയുടെ പ്രതികരണം വൈറൽ

എവിടെവച്ചാണ് ആദ്യമായി ശിവ സൂര്യയെ കണ്ടുമുട്ടിയത് എന്ന എംജിയുടെ ചോദ്യത്തിനാണ് സിന്ധു തന്റെ ജീവിത കഥ പറഞ്ഞത്. പറയാന്‍ ആണെങ്കില്‍ വലിയൊരു കഥയാണ്. ചുരുക്കി പറയാം എന്നുപറഞ്ഞു സിന്ധു ഷോയിൽ പറയുന്നതിങ്ങനെ.. ”എന്റെ ആദ്യ ഭര്‍ത്താവ് മരിച്ചു പോയതാണ് ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നു ഈ പുള്ളി. കുടുംബവുമായി നല്ല അടുപ്പം ഉണ്ടായിരുന്നു. വരുമായിരുന്നു, കാണുമായിരുന്നു. ശരിക്കും പറഞ്ഞാല്‍ പ്രേമം എന്ന് പറയാനാകില്ല. എനിക്ക് ഒരു സഹായമായിരുന്നു പുള്ളിക്കാരന്‍. പിന്നീട് ഹെല്‍പ്പ് ചെയ്തു ചെയ്തു അങ്ങനെ ഒപ്പം കൂടി. ഇന്ന വ്യക്തിക്ക് ഇയാള്‍ എന്നുണ്ടല്ലോ അതേപോലെയാണ് തങ്ങളുടെ ബന്ധം. എന്റെ വീട്ടുകാര്‍ ആദ്യത്തെ ബന്ധത്തിനെതിര് ആയിരുന്നുവെങ്കിലും പക്ഷെ ഈ പുള്ളി വന്നു സോപ്പിട്ട് എല്ലാവരും ആയി നല്ല ബന്ധം ആണ് ഇപ്പോള്‍ അദ്ദേഹത്തിന്. ജീവിതം വളരെ എന്ജോയ് ചെയ്യുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ വളരെ ഹാപ്പി ആണ്.” സിന്ധു പങ്കുവച്ചു

Share
Leave a Comment