അല്‍ഫോന്‍സ് പുത്രന്റെ ‘പ്രേമം’ എന്ന സിനിമയാണ് വിനയ് ഫോര്‍ട്ട് എന്ന നടനെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനാക്കിയത്. ‘താമാശ’ എന്ന സിനിമയിലൂടെ നായകനായി പ്രേക്ഷകപ്രീതി നേടിയ വിനയ് താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും മികച്ച കഥാപാത്രം ഏതെന്നു ഒരു അഭിമുഖ പരിപാടിയില്‍ പങ്കുവയ്ക്കുകയാണ്.
വിനയ് ഫോര്‍ട്ടിന്റെ വാക്കുകള്‍
“തമാശ എന്ന സിനിമയ്ക്ക് ശേഷം മികച്ച നാല് സിനിമകള്‍ ഞാന്‍ ചെയ്തു കഴിഞ്ഞു. അതില്‍ രണ്ടു സിനിമകള്‍ റിലീസിന് കാത്തു നില്‍ക്കുന്ന അവസരത്തിലായിരുന്നു കോവിഡ് വന്നത്. അതില്‍ ഒന്ന് ജിസ് ജോയ് സംവിധാനം ചെയ്ത ചാക്കോച്ചന്‍ നായകനായ ‘മോഹന്‍കുമാര്‍ ഫാന്‍സ്’ എന്ന ചിത്രമാണ്. അതില്‍ ‘ആഘോഷ് മേനോന്‍’ എന്ന ഒരു യുവ സൂപ്പര്‍ താരത്തിന്റെ റോളിലാണ് ഞാന്‍ അഭിനയിക്കുന്നത്. മറ്റൊരു ചിത്രം മഹേഷ് നാരായണന്റെ ‘മാലിക്’ ആണ്. വര്‍ത്തമാനകാല മലയാള സിനിമയിലെ ഏറ്റവും മിടുക്കനായ സംവിധായകരില്‍ മുന്‍നിരയിലാണ് മഹേഷ് നാരായണന്‍ എന്ന സംവിധായകന്റെ സ്ഥാനം. ഞാന്‍ ഇന്ന് വരെ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ച കഥാപാത്രമാണ് ‘മാലിക്’ എന്ന സിനിമയിലെ ഡേവിഡ്. നാലഞ്ചു മാസമെടുത്താണ് ‘മാലിക്’ ചിത്രീകരിച്ചിരിക്കുന്നത്. അത്രത്തോളം കഠിനാധ്വാനം ചെയ്ത സിനിമയാണത്”. വിനയ് ഫോര്‍ട്ട് പറയുന്നു.
Post Your Comments