സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിച്ചതായിരുന്നു വർത്തമാനത്തിന്റെ പുതിയ ടീസർ. സിദ്ദീഖ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രത്തിലെ പുതിയ ടീസര്‍ പുറത്തിറക്കിയത്. ഇതിൽ സിദ്ധിഖ് പറയുന്ന ചില സംഭാഷണങ്ങൾ വിമർശനത്തിനിടയാക്കിയിരുന്നു. ഇപ്പോഴിതാ ടീസര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. വീഡിയോ ഇപ്പോള്‍ പ്രൈവറ്റ് മോഡിലാണ്. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ ടീസര്‍ ലഭ്യമാണ്.
‘ഇവിടെ നൂറ്കണക്കിനാളുകള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിമരിച്ചപ്പോള്‍ ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കിയതാണോ നിന്റെയൊക്കം രാജ്യസ്നേഹം’- എന്ന ഡയലോഗാണ് ചർച്ചയ്ക്കിടയാക്കിയത്.
പാർവതി തിരുവോത്ത് റോഷൻ മാത്യു എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ സംവിധായകൻ സിദ്ധാർഥ് ശിവയാണ്. മുഹമ്മദ് അബ്ദുള്‍ റഹ്മാനെക്കുറിച്ച് ഗവേഷണം നടത്തുന്ന ഫൈസ സൂഫിയ എന്ന വിദ്യാര്‍ഥിനിയുടെ കഥാപാത്രത്തെയാണ് പാര്‍വതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലബാറില്‍ നിന്നും ഡല്‍ഹിയിലെ പ്രമുഖ യൂണിവേഴ്സിറ്റിയില്‍ ഗവേഷണത്തിനായി എത്തുന്ന ഫൈസ സൂഫിയയുടെ അതിജീവനമാണ് ചിത്രത്തിന്റെ പ്രമേയം.
നേരത്തെ സെൻസർ ബോർഡിൽ നിന്നുൾപ്പെടെ എതിർപ്പ് നേരിടേണ്ടി വന്നതുമുതൽ വാർത്തകളിൽ ഇടം പിടിച്ച ചിത്രമായിരുന്നു വർത്തമാനം .
Post Your Comments