കൊച്ചി: ‘മഹാദേവ’ എന്ന പ്രശസ്ത വീഡിയോ ആല്‍ബത്തിലൂടെ വേറിട്ട കണ്ടംബറെറി ന്യത്ത ചുവടുകളൊരുക്കി ഡോ. ശ്രീജിത്ത് ഡാന്‍സിറ്റി. നിരവധി സിനിമകളിൽ നൃത്ത സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ശ്രീജിത്ത്. കണ്ടംബറെറി നൃത്തരുപങ്ങളില് ലണ്ടനിലെ ട്രിനിറ്റി കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം റിസര്‍ച്ചിന്റെ ഭാഗമായി നാട്യകളരി എന്ന ഭാഗമാണ് കണ്ടംബറെറി നൃത്ത ചുവടുകളിലൂടെ മഹാദേവ എന്ന നാട്യ ശില്‍പ്പത്തില്‍ ശ്രീജിത്ത് അവതരിപ്പിച്ചത്.
മഹാദേവനോടുള്ള തന്റെ നാട്യ സമര്‍പ്പണമാണ് ഈ കൊറിയോഗ്രാഫി എന്നു ശ്രീജിത്ത് പറയുന്നു. ഇതിലെ 5 ഘടകങ്ങള്‍ ലാസ്യ ഭാവത്തിലും താണ്ഡവത്തിലും അതി മനോഹരമായി വിന്യസിപ്പിച്ചിരിക്കുന്നു. തന്റെ റിസര്‍ച്ചിന്റെ വിഷയം ആയ കണ്ടംബറെറി നൃത്ത രൂപങ്ങളെകുറിച്ചുള്ള പഠനങ്ങളില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ ഘടകങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ ശ്രിജിത്ത് ശ്രമിച്ചിട്ടുണ്ട്.
ഡാന്‍സ് ചുവടുകളെല്ലാം ഒട്ടും ചിട്ടയായിട്ടുള്ളതല്ലാത്ത രൂപത്തിലാണ് ശ്രീജിത് ചിട്ടപ്പെടുത്തിയത്. സ്പേസ് ഇംപാക്ട് കൊണ്ടുവരാന്‍ ഉപയോഗിച്ചിട്ടുള്ള ജംപിങ് ടെക്നിക്സ് വളരെ മനോഹരമായിട്ടാണ് ക്യാമറ ഒപ്പിയെടുത്തിട്ടുള്ളത്. ആ ഭാഗങ്ങള്‍ക്കാണ് ഏറ്റവും പ്രശംസ കിട്ടിയതും. അതേപോലെ തന്നെ ഫയര്‍ പോര്ഷന്സിലെല്ലാം വളരെ വേഗത്തിലുള്ള താളങ്ങള്‍ ആണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് തികച്ചും ശ്രിജിത്ത് പരീക്ഷിച്ച് മികവുറ്റതാക്കിയ ചുവടുകളാണ്. കാര്‍ത്തിക വൈദ്യനാഥന് ആണ് ‘മഹാദേവ’ എന്ന ഗാനം ആലപിച്ചിട്ടുള്ളത്.
സന്തോഷ് ശിവന്റെ ‘ജാക്ക് ആന്റ് ജില്’, മമ്മുട്ടിയുടെ ‘ബെസ്റ്റ് ആക്ടര്‍’, മോഹന്‍ലാലിന്റെ ‘ലോഹം’, ദുല്‍ഖറിന്റെ ‘ഒരു എമണ്ടന്‍ പ്രേമകഥ’, ടോവിനോയുടെ ‘മായാനദി’ തുടങ്ങി മുപ്പതില്‍ പരം സിനിമകളില്‍ നൃത്ത സംവിധായകനായി ശ്രീജിത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
റംസാന്, പ്രജ്വല്‍, സ്വാതി, അപ്പു തുടങ്ങിയ റിയാലിറ്റി ഷോ താരങ്ങളെല്ലാം ശ്രീജിത്തിന്റെ ശിഷ്യരില്‍ ചിലരാണ്. ശ്രീജിത്തിന്റെ സ്കൂളായ പനമ്പിള്ളി നഗറിലെ ഡാന്‍സിറ്റി അക്കാദമി ഓഫ് ഡാന്‍സില്‍, പ്രൊഫഷണല്‍ ഡാന്‍സ് ഡിപ്ളോമ, കണ്ടമ്പറെറി ഡിപ്ളോമ, കഥക് പിജി ഡിപ്ളോമ തുടങ്ങിയ കോഴ്സ് ചെയ്യാനും, കളരി അഭ്യസിക്കാനും ഒരുപാടു സെലിബ്രിറ്റികള്‍ എത്താറുണ്ട്.
Post Your Comments