പ്രേഷകരുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് ആനി. സംവിധായകൻ ഷാജി കൈലാസിന് ശേഷമുള്ള പ്രണയ വിവാഹത്തിന് ശേഷം ആനി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ആനി സിനിമയിലേക്ക് മടങ്ങി വരാത്തതിന്റെ കാരണം ഇന്നും ആരാധകർ അന്വേഷിക്കുന്നു. എന്നാൽ സിനിമയിൽ അഭിനയിക്കുന്നില്ലെങ്കിലും ടെലിവിഷൻ പ്രോഗ്രാമുകളിലും അവതാരകയുമായൊക്കെ സജീവമാണ് ആനി. അതുകൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ആനി നിറഞ്ഞു തന്നെ നിൽക്കുന്നു.
ഇപ്പോഴിതാ സിനിമയിൽ നിന്നും ഇടവേളയെടുത്തതിനെക്കുറിച്ചുള്ള താരത്തിന്റെ തുറന്നുപറച്ചിൽ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ”ജോയിന്റ് ഫാമിലിയിലാണ് വളർന്നത് . ഞാൻ 8ൽ പഠിക്കുമ്പോഴാണ് അമ്മ മരിച്ചത്. ആ ഗ്യാപ് അറിയാതെയാണ് വളർന്നത്. വിവാഹ ശേഷം അഭിനയിക്കുന്നതിൽ അന്നേ താൽപര്യമില്ലായിരുന്നു. അതേക്കുറിച്ച് ചേട്ടനോട് പറഞ്ഞിരുന്നു” ആനി വ്യക്തമാക്കി.
ലൊക്കേഷനിൽ വെച്ച് ഷാജി കൈലാസിനെ കാണാറുണ്ടായിരുന്നു. അമ്മയുടെ യോഗത്തിനൊക്കെ കാണാറുണ്ടായിരുന്നു. മഴയത്തും മുൻപെ കണ്ട് അഭിനന്ദനം അറിയിച്ചിരുന്നു. എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാണ്, അത് താനാണെങ്കിൽ എന്ത് ചെയ്യുമെന്നായിരുന്നു ചോദിച്ചത്. അങ്ങനെയാണ് പ്രണയം പറഞ്ഞത്. ക്രിസ്ത്യൻ രീതികളിൽ നിന്നും മാറി ഹിന്ദു കുടുംബത്തിലേക്ക് വന്നതിൽ ചെറിയ ആശങ്കയുണ്ടായിരുന്നു. പെട്ടെന്ന് എല്ലാമായി അഡ്ജസ്റ്റ് ചെയ്യാനായിരുന്നു.ഇപ്പോഴും അന്നദാതാവ് സിനിമയാണ്. കുട്ടികൾക്കും കുടുംബത്തിനുമൊപ്പമായി കൂടുതൽ സമയം ചെലവഴിക്കാനായി തീരുമാനിക്കുകയായിരുന്നു.
മകന് പേരിട്ടതിനെക്കുറിച്ചും ആനിയും ഷാജി കൈലാസും തുറന്നുപറഞ്ഞിരുന്നു. ആറാം തമ്പുരാൻ കത്തി നിൽക്കുന്നതിനിടയിലായിരുന്നു മകൻ ജനിച്ചത്. അങ്ങനെയാണ് ആ പേരിട്ടത്. അച്ഛന്റെ സ്വഭാവം അതേ പോലെ കിട്ടിയിട്ടുണ്ട് അവനെന്നും ഇരുവരും പറയുന്നു.
Post Your Comments