ക്ഷേത്രത്തിൽ വെച്ച് ഒരു സ്ത്രീ എന്നെ അടിച്ചു, അതെന്നെ മാനസികമായി തളർത്തി ; തുറന്നുപറഞ്ഞ് ചന്ദ്ര ലക്ഷ്മൺ

റീലും റിയലും തമ്മിലുള്ള വ്യത്യാസം അറിയില്ലായിരുന്നു ചന്ദ്ര ലക്ഷ്മൺ പറയുന്നു

മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ട താരമാണ് നടി ചന്ദ്ര ലക്ഷ്മണ്‍. സിനിമകളിലും ചന്ദ്ര അഭിനയിച്ചിട്ടുണ്ട്. സീരിയലിൽ സജീവമല്ലാതിരുന്ന സമയത്തും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മിനിസ്‌ക്രീനില്‍ സജീവമായിരിയ്ക്കുകയാണ് ചന്ദ്ര ലക്ഷ്മണ്‍.

അഭിനയത്തിന്റെ തുടക്ക കാലത്ത് നേരിടേണ്ടി വന്ന ചില അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് ചന്ദ്ര ഇപ്പോൾ. അഭിനയ രംഗത്ത് തിരക്കുള്ള സമയത്ത് ഒരിക്കല്‍ സീരിയല്‍ ഉപേക്ഷിക്കാന്‍ വരെ താന്‍ ആലോചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ചന്ദ്ര. നെഗറ്റിവ് കഥാപാത്രങ്ങൾ ചെയ്ത തുടങ്ങിയ എന്നെ പ്രേക്ഷകർ അങ്ങനെ തന്നെ കണ്ടിരുന്നു. പൊതുസ്ഥലത്ത് വെച്ച് വരെ ആളുകൾ ദേഷ്യപ്പെട്ടിരുന്നുവെന്ന് ചന്ദ്ര പറയുന്നു.

” ആദ്യ സീരിയലായ സ്വന്തത്തിലെ സാന്ദ്ര എന്ന നെഗറ്റീവ് കഥാപാത്രത്തിന്റെ പേരില്‍ ജനങ്ങളില്‍ നിന്ന് വിദ്വേഷകരമായ അഭിപ്രായങ്ങള്‍ ലഭിച്ചിരുന്നു. അത് വെറുമൊരു കഥാപാത്രമല്ല. ആദ്യ സീരിയല്‍ ആയതിനാല്‍, റീലും റിയലും തമ്മിലുള്ള വ്യത്യാസം അറിയില്ലായിരുന്നു.

ആ സമയം യഥാര്‍ഥ ജീവിതത്തിലും താന്‍ സാന്ദ്രയായിരുന്നെന്ന് കരുതി. മോശം അഭിപ്രായങ്ങള്‍ കേട്ട് തനിക്ക് വല്ലാത്ത വിഷമം തോന്നി. ഒരിക്കല്‍, ഞാന്‍ ഒരു ക്ഷേത്രത്തില്‍ ചെന്നപ്പോള്‍ ഒരു പ്രായമുളള സ്ത്രീ, നിങ്ങളുടെ സഹോദരനെ ഇതുപോലെ ഉപദ്രവിക്കരുത് എന്ന് പറഞ്ഞ് കുട കൊണ്ട് എന്നെ അടിച്ചു. ഇത്തരം സംഭവങ്ങളില്‍ ഞാന്‍ അസ്വസ്ഥയായിരുന്നു. അന്ന് സീരിയല്‍ ഉപേക്ഷിക്കാനുള്ള ചിന്തകള്‍ വരെ എനിക്കുണ്ടായി. എന്നാല്‍ പിന്നീട് എന്റെ അടുപ്പക്കാര്‍ എന്നോട് പറഞ്ഞു, ഇത് നിന്റെ കഥാപാത്രത്തിന്റെ വിജയമാണെന്ന്. അപ്പോഴാണ് സ്‌ക്രീനിലും ഓഫ് സ്‌ക്രീനും തമ്മിലുള്ള വ്യത്യാസം മനസിലായത്.” ചന്ദ്ര പറയുന്നു.

Share
Leave a Comment