മകന്‍ ജീന്‍ പോള്‍ ലാലുമായി ചേര്‍ന്ന് സംവിധായകനും നടനുമായ ലാല്‍ അണിയിച്ചൊരുക്കിയ പുതിയ ചിത്രമാണ് ‘സുനാമി’. ഹ്യൂമറിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന സിനിമ പ്രേക്ഷകര്‍ക്ക് റിലാക്സ് ചെയ്തു കണ്ടിറങ്ങാന്‍ കഴിയുന്നതാണെന്നും സിനിമയുടെ മികച്ച അഭിപ്രായങ്ങള്‍ തനിക്ക് വലിയ സന്തോഷം നല്‍കുന്നതായും ലാല്‍ പറയുന്നു. ജീവിതം ഒന്നേയുള്ളൂ അത് അടിച്ചു പൊളിക്കാനുള്ളതാണ് എന്ന് പറയുന്ന ലാല്‍ തനിക്കൊപ്പം നേരത്തെ വര്‍ക്ക് ചെയ്തിട്ടുള്ള സഹസംവിധായകരുടെ പുക വലി ശീലത്തെക്കുറിച്ചും രസകരമായ ഒരു അനുഭവം ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്.
“ഞാനും ജീനുമായി ചെയ്ത പുതിയ ചിത്രം സുനാമി പ്രേക്ഷകര്‍ക്ക് റിലാക്സ് ചെയ്തു ചിരിയോടെ ആഘോഷിക്കാനുള്ള ചിത്രമാണ്. തിയേറ്ററിലെ പ്രതികരണവും മികച്ചതാണ്. നമുക്കൊക്കെ ജീവിതം ഒന്നേയുള്ളൂ. അത് അടിച്ചു പൊളിച്ചു ജീവിക്കനുള്ളതാണ്. എന്റെ പോളിസി അതാണ്. സിനിമ സംവിധാനം ചെയ്യുന്ന സമയത്ത് എനിക്കൊപ്പം നിന്നിട്ടുള്ള അസിസ്റ്റന്റ് സംവിധായകര്‍ എന്റെ മുന്നില്‍ നിന്ന് മാറി ഞാന്‍ കാണാതെ പോയി നിന്ന് പുകവലിക്കും. ഞാന്‍ ഒരിക്കല്‍ അവരോടു പറഞ്ഞു ‘നിങ്ങള്‍ക്ക് പുക വലിക്കണമെങ്കില്‍ എന്റെ മുന്നില്‍ നിന്ന് പോകുന്നത് എന്തിനാ? എന്റെ മുന്നില്‍ തന്നെ നിന്ന് വലിച്ചോളൂ. എന്റെ മുന്നില്‍ നിന്ന് അങ്ങനെ ചെയ്യാതിരുക്കുന്നത് കൊണ്ടാണ് നിങ്ങള്‍ക്ക് എന്നോട് ബഹുമാനം ഉള്ളതെന്ന് ഞാന്‍ കരുതുന്നില്ല’. എന്ന് പറയും. ബഹുമാനമൊക്കെ മനസ്സില്‍ ഉണ്ടായാല്‍ മതി. അല്ലാത്ത നിമിഷങ്ങളില്‍ ഇതൊക്കെ പരസ്പരം എന്‍ജോയ് ചെയ്യുക എന്നതാണ്. സിനിമയുടെ ചിത്രീകരണ വേളയിലെ ഇടവേളയില്‍ ഒന്നിച്ചിരുന്നു കാര്യങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. ജീവിതം സമാധാനത്തോടെ ആഘോഷിക്കാനുള്ളതാണ്”. ലാല്‍ പറയുന്നു.
Post Your Comments