മരുതുപുരം ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും ഹൃദയത്തോടു ചേര്‍ത്തുവെച്ച മനുഷ്യസ്നേഹിയായ ചാച്ചാജിയുടെ നന്മ നിറഞ്ഞ കഥ പറയുന്ന ചിത്രം റിലീസിനെത്തുന്നു. മാര്‍ച്ച് 26 ന് ഹെഹോപ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ഒടിടി പ്ളാറ്റ്ഫോമിലാണ് ‘ചാച്ചാജി’ റിലീസ് ചെയ്യുന്നത്.
ചാച്ചാജിയുടെ വളര്‍ത്തുമകളാണ് ശ്രീദേവി. ഭര്‍ത്താവ് നഷ്ടപ്പെട്ട ശ്രീദേവിക്ക് പത്തുവയസ്സുകാരി ദേവൂട്ടിയാണ് ഏകബലം. ചാച്ചാജിയുടെ വലംകൈ കൂടിയാണ് ദേവൂട്ടി. ചാച്ചാജിയെ അബ്ദുള്റഹിമും ശ്രീദേവിയെ ദേശീയ അവാര്‍ഡ് ജേതാവ് സുരഭിലക്ഷ്മിയും ദേവൂട്ടിയെ കൃഷ്ണശ്രീയും അവതരിപ്പിക്കുന്നു.
സുരഭിലക്ഷ്മിയെ കൂടാതെ, അബ്ദുള്‍ റഹിം, കൃഷ്ണശ്രീ, ബാലാജി ശര്‍മ്മ, ദിനേശ് പണിക്കര്‍, വി.കെ. ബൈജു, ദീപക്രാജ് പുതുപ്പള്ളി, അഷ്റഫ്പേഴുംമൂട്, ആന്റണി അറ്റ്ലസ്, നൗഫല്‍ അജ്മല്‍, തല്‍ഹത്ത് ബാബു, ഷിബു ഡാസ്ലര്, ബിസ്മിന്ഷാ, ദിയ, ആഷി അശോക്, മാളവിക എസ്. ഗോപന്, ബീനാസുനില്‍, ബിജു ബാലകൃഷ്ണന്, എം.ജി. കാവ് ഗോപാലകൃഷ്ണന്, മായ എന്നിവര്‍ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഫാമിലി സിനിമാസിന്റെ ബാനറില്‍ എ. അബ്ദുള്‍ റഹിമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന് എ ഹാജാമൊയ്നു തന്നെയാണ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഛായാഗ്രഹണം – പ്രതീഷ് നെന്മാറ, എഡിറ്റിംഗ് – രതീഷ് മോഹന്‍, ഗാനരചന – എം. ഹാജാമൊയ്നു,
എ. അബ്ദുള്‍ റഹിം, സംഗീതം – എം.ജി. ശ്രീകുമാര്‍, ആലാപനം – എം.ജി. ശ്രീകുമാര്‍, വൈഷ്ണവി, പ്രൊഡക്ഷന്‍ കണ്ട്രോളര് – ജയശീലന്‍ സദാനന്ദന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ബി. ചിത്തരഞ്ജന്, കല – റിഷി. എം, ചമയം – ബൈജു ബാലരാമപുരം, കോസ്റ്റ്യും – ശ്രീജിത്ത് കുമാരപുരം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – സുനില്‍ നന്നമ്പ്ര, ഷാന്‍ അബ്ദുള്‍ വഹാബ്, അസ്സോസിയേറ്റ് ഡയറക്ടര്‍ – ഷാജഹാന് തറവാട്ടില്‍, സംവിധാനസഹായി – സ്നിഗ്ദിന്‍ സൈമണ്‍ ജോസഫ്, സ്റ്റില്‍സ് – അജേഷ് ആവണി, ഡിസൈന്‍സ് – പ്രമേഷ് പ്രഭാകര്‍, ഒടിടി റിലീസ് – ഹൈഹോപ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്, പിആര്‍ഓ – അജയ്തുണ്ടത്തില്‍.
Post Your Comments